നിരവധി വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി വൈറല്‍ ആകുന്നത്. ഇപ്പോള്‍ ഇതാ ഒരു അമേരിക്കന്‍ യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നത്. വിദേശത്ത് ചെയ്യാന്‍ കഴിയാത്ത ഒരു കാര്യം ഇന്ത്യയില്‍ ചെയ്യാന്‍ കഴിയുമെന്ന് പറയുകയാണ് യുവതി. പ്രീസ്‌കൂള്‍ കഴിഞ്ഞ് തന്റെ പിഞ്ചുകുഞ്ഞിനെ പബ്ബുകളിലേക്ക് കൊണ്ടുപോകാന്‍ ഇന്ത്യയില്‍ സാധിക്കുമെന്നാണ് ഡാന മേരി പറയുന്നത്.
‘ഇന്ത്യയിലെ പബ്ബുകളില്‍ മദ്യപിക്കാത്തവര്‍ക്കായി വിപുലമായ നോണ്‍-ആല്‍ക്കഹോള്‍ മെനുകള്‍ ഉണ്ട്. തന്നെപ്പോലുള്ള മദ്യപിക്കാത്തവര്‍ക്കും അവരുടെ മക്കള്‍ക്കും മോക്ക്‌ടെയിലുകളും ഫ്രഷ് ജ്യൂസുകളും പബ്ബ് ഓഫര്‍ ചെയ്യുന്നു.
ഇതുകൂടാതെ, ഇന്ത്യയിലെ പല പബ്ബുകളിലും – പ്രത്യേകിച്ച് ബെംഗളൂരുവില്‍ – കൊച്ചുകുട്ടികള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഒരുപാട് കര്യങ്ങള്‍ ഉണ്ട്. കൂടാതെ, ബെംഗളൂരുവിലെ പല പബ്ബുകളും ഓപ്പണ്‍ എയറും പുകവലി അനുവദിക്കാത്തതുമാണ്. ചില ബാംഗ്ലൂര്‍ പബ്ബുകള്‍ വാരാന്ത്യത്തില്‍ കുട്ടികളുടെ വിനോദ പരിപാടികള്‍ നടത്തുന്നു! ഞങ്ങള്‍ മുമ്പ് ഒരു പബ്ബില്‍ ഒരു കുട്ടിയുടെ ജന്മദിന പാര്‍ട്ടിയില്‍ പോലും പങ്കെടുത്തിട്ടുണ്ട്.’, ഡാന മേരി പറയുന്നു.
എന്നാല്‍ രാത്രിയില്‍ തന്റെ കുട്ടികളെ പബ്ബിലേക്ക് കൊണ്ടുവരില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും യുഎസും തമ്മിലുള്ള നിരവധി വ്യത്യാസങ്ങളെക്കുറിച്ചും ഡാന മേരി മറ്റ് വീഡിയോകളില്‍ പറഞ്ഞിട്ടുണ്ട്. നിരവധി ആളുകളാണ് യുവതിയുടെ പോസ്റ്റിനു താഴെ കമന്റുമായി രംഗത്ത് വന്നിരിക്കുന്നത്. ധാരാളം ആളുകള്‍ തങ്ങളുടെ കുട്ടികളെ പബ്ബില്‍ കൊണ്ടുപോയ അനുഭവങ്ങളും കമന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ഞാന്‍ എന്റെ രണ്ടു വയസ്സുള്ള കുട്ടിയെ ഇവിടെ കൊണ്ടുപോയി അവന് ആ സ്ഥലം ഒരുപാട് ഇഷ്ടപ്പെട്ടു’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
STORY HIGHLIGHTS: American mom says she can take her toddler to pubs in Bengaluru