Novel

കാളിന്ദി  ഭാഗം 66/ kalindhi part 66

കാളിന്ദി

ഭാഗം 66

 

 

ഞാൻ ആണെങ്കിൽ ഒന്നും കേൾക്കാതെ മാറി പോകുക ആയിരുന്നു.. ഒടുവിൽ ഇവിടെ എല്ലാവരും സ്ട്രോങ്ങ്‌ ആയിട്ട് ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകുക ആണ് എന്ന് അറിഞ്ഞതും ഞാൻ എന്റെ കല്ലുപ്പെണ്ണിനെ കാണാൻ ആയി വന്നത്…. വന്നപ്പോൾ ദേ,,, ഒരു ഷർട്ടും പാവാടയും ഇട്ട കൊച്ച് ഇറങ്ങി വന്നേക്കുന്നു… ആകെ കൂടി ഇത്തിരി യേ ഒള്ളൂ… ഞാൻ ഓർത്തു പ്ലസ് ടു നു പഠിക്കുവാണെന്നു….. അവൻ അത് പറയുകയും കല്ലു നാണത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

 

 

“എന്നേ കണ്ടതും ഒറ്റ ഓട്ടം….ഞാൻ ഓർത്തു എന്താപ്പോ നടന്നെ എന്നു…

 

 

കുറച്ചു കഴിഞ്ഞു ഒരു ചുരിദാർ ഒക്കെ ഇട്ടു കൊണ്ട് ദേ വീണ്ടും…

അപ്പോൾ തോന്നി ഇത്തിരി ഗമ പെട്ടന്ന് കൂടിയോ എന്നു..

 

 

… അച്ഛമ്മ ആണെങ്കിൽ എന്റെ കല്ലു പ്പെണ്ണിന്റെ കഥകൾ ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് ആകെ വിഷമം…ശോ… പാവം കൊച്ച്.. ഇത്രയൊക്കെ കഷ്ടതകൾ അനുഭവിച്ചല്ലോ എന്നോർത്തപ്പോൾ എനിക്ക് സങ്കടം ആയി…

 

കൊടുക്കുവാണേൽ ഇങ്ങനെ ഒരു പെണ്ണിന് വേണം ചങ്ക് പറിച്ചു കൊടുക്കാൻ……ഞാൻ ഓർത്തു.

 

 

എങ്ങനെ എങ്കിലും ഇതിൽ നിന്ന് ഒഴിവാക്കണം.. ഈ വിവാഹം എനിക്ക് ഇഷ്ടം അല്ല എന്ന് പറയാൻ പോയ ഞാനാ.. എല്ലാം കേട്ട് കഴിഞ്ഞു ആകെ സെന്റി ആയി പോയില്ലേ….”

 

 

“ഓഹ് അപ്പോൾ അങ്ങനെ ആണ് അല്ലേ മാഷ് ഈ വിവാഹത്തിന് സമ്മതിച്ചേ…”

 

 

 

“ഹ്മ്മ്… അങ്ങനെ വേണേലും പറയാം ”

 

“ഓഹോ… അപ്പോൾ അങ്ങനെ ആണ് കാര്യങ്ങൾ അല്ലെ.. അപ്പോൾ എന്നെ ശരിക്കും ഇഷ്ടം ആയില്ലേ….”മുഖം വീർപ്പിച്ചു നോക്കുന്നവളെ കാണെ അവനും ചിരി വന്നു.

 

 

“പിന്നേ… ഫുൾ സെന്റി ആയിരുന്നു പെണ്ണെ.. പാവം അല്ലേ… ആരോരും ഇല്ലാതെ വളർന്നത് അല്ലേ.. അങ്ങനെ ഒക്കെ ഓർത്തപ്പോൾ പിന്നെ……”

 

 

അവൻ ഒന്നുടെ അവളുടെ അടുത്തേക്ക് ചേർന്ന്.

 

. “വേണ്ട… എന്നേ തൊടണ്ട ”

. അവന്റെ കൈ തട്ടി മാറ്റി കൊണ്ട് അവൾ അല്പം നീങ്ങി ഇരുന്നു..

 

“ഓഹ്.. ഇതാണ് കുഴപ്പം.. ഇത്തിരി കാര്യം മതി…. അപ്പോളേക്കും പിണങ്ങും ”

 

അവനെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് കല്ലു ഗൗരവത്തിൽ ഇരുന്നു..

 

 

ഈ സമയത്ത് പെണ്ണിന് അല്ലേലും ഇത്തിരി കുറുമ്പ് കൂടുതൽ ആണ്

. ചെറിയ കാര്യങ്ങൾക്ക് ഒക്കെ പിണക്കാ എന്നോട് ”

അതും പറഞ്ഞു കൊണ്ട് അവൻ അവളുടെ കവിളിൽ ഒന്ന് തോണ്ടി.

 

 

“ഞാൻ ഓർത്തു എന്നോട് ഉള്ള ഇഷ്ടം കൊണ്ടാവും എന്ന്… ഇതു സഹതാപത്തിന്റെ പുറത്ത് ആയിരുന്നോ എന്റെ മഹാദേവാ ”

 

അവൾ താടിയ്ക്ക് കയ്യും കൊടുത്തു ഇരുന്നുപോയി..

 

“സഹതാപവും സ്നേഹവും വാത്സല്യവും പ്രണയവും ഒക്കെ കൂടി കലർന്നൊരു വികാരം ആണ് പെണ്ണേ എനിക്ക് നിന്നോട്.. ഇത്തിരിപോന്ന ആ പാവാടക്കാരി ഇല്ലാതെ ഒരു നിമിഷംപോലും പറ്റില്ല എന്ന അവസ്ഥ യിൽ ആണ് ഞാൻ ഇപ്പൊ.. നിന്നെ ഒന്ന് കാണാതെ, നിന്റ സാമിപ്യം ഇല്ലതെ……ഏഴാം മാസത്തിലെ പ്രസവത്തിനു വിടൽ ചടങ്ങിൽ നീ അച്ഛമ്മയുടെ അടുത്തേക്ക് പോയില്ലേ.. അന്ന് ആണെങ്കിൽ എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല…. എന്റെ പെണ്ണ് കൂടെ ഇല്ലാതെ ആദ്യത്തെ ദിവസം ആയിരുന്നു അത്…. എന്താ ചെയ്യേണ്ടത് എന്ന് ഒരു ഊഹവും കിട്ടുന്നില്ല…. നെഞ്ചിനു വല്ലാത്ത ഒരു വിങ്ങൽ….. നേരം വെളുക്കുമ്പോൾ തന്നെ വരണം എന്നും നിന്നെ കൂട്ടി പോരണം എന്നും ആയിരുന്നു… പക്ഷെ അമ്മ വിലക്കി…. അവിടെ ഉള്ളവർ എന്ത് കരുതും.. ആ അച്ഛമ്മ പാവം…. അതിന്റ കൂടെ രണ്ട് ദിവസം നിൽക്കട്ടെ എന്ന് പറഞ്ഞു അമ്മ എന്നേ സമാധാനിപ്പിച്ചു..ഇത്രമാത്രം എനിക്ക് ഇങ്ങനെ ഒക്കെ തോന്നാൻ നീ എന്ത് മായാപ്രവാഹം ആണ് ചെയ്തിരിക്കുന്നത് കല്ലുവേ….”

 

. അവൻ അത്രമേൽ തരളിതമായി പറഞ്ഞു.

 

കല്ലുവിന് ആണെങ്കിൽ മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ ആണ്..

 

 

ഏട്ടൻ തന്നോട് ഇങ്ങനെ ഒക്കെ പറയുന്നത് കേൾക്കാൻ വേണ്ടി ആണ് താൻ ഓരോന്ന് പറഞ്ഞു കൊണ്ട് ഇരിക്കുന്നത്.. തനിക്കും അറിയാം ഏട്ടന് തന്നെ ജീവൻ ആണെന്ന്… പക്ഷെ ഈ നാവിൽ നിന്നും ഇതു ഒക്കെ കേൾക്കുമ്പോൾ വല്ലാത്ത ഒരു സുഖം ആണ്……

 

അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു.

 

“കണ്മണി കുട്ടി… നിന്റെ അമ്മയ്ക്ക് ഈയിടെ ആയി ഇത്തിരി കൂടുന്നുണ്ട് കേട്ടോ..കുഞ്ഞാവ വന്നിട്ട് വേണം നമ്മൾക്ക് രണ്ടാൾക്കും കൂടെ ഇവൾക്കിട്ടി രണ്ടെണ്ണം കൊടുക്കാൻ ”

 

 

അവളുടെ വയറിന്മേൽ ചേർന്ന് കൊണ്ട് അവൻ പതിയെ പറഞ്ഞു..

 

 

കല്ലു അപ്പോൾ അവന്റ കവിളിൽ അമർത്തി ചുമ്പിച്ചു…

 

“ഞാൻ വെറുതെ ഓരോന്ന് പറയുന്നത് അല്ലേ ഏട്ടാ… ഏട്ടൻ ഇങ്ങനെ എന്നേ പുകഴ്ത്തി പറയുന്നത് കേൾക്കാൻ ഒരു വല്ലാത്ത സുഖം ആണ്.. അതുകൊണ്ട് അല്ലേ…..”

 

അവനോട് പറ്റി ചേർന്ന് കൊണ്ട് അവൾ മൊഴിഞ്ഞു..

 

“ശരിക്കും പറഞ്ഞാൽ ഞാൻ ഓർക്കും, നിനക്ക് പഠിക്കാൻ പറ്റാഞ്ഞത് ഞാൻ കാരണം ആണോ എന്നു.. വേറെ ഏതെങ്കിലും കുടുംബത്തിൽ ആയിരുന്നു നീ ചെന്നത് എങ്കിൽ ഒരുപക്ഷെ നീ ഇപ്പൊ പി ജി ചെയ്യാൻ തുടങ്ങിയേനെ..നിന്റെ ഭാവി ഞാൻ ആയിട്ട് കളഞ്ഞല്ലോ കല്ലുവേ.ഇത്രയും മാർക്ക്‌ മേടിച്ചു പാസ്സ് ആയിട്ട്……ആ ഒരു വിഷമം മാത്രെ ഒള്ളൂ കല്ലു എനിക്ക്….”

..

 

“ഹേയ്… അത് ഒന്നും സാരമില്ല ഏട്ടാ..കുഞ്ഞുവാവക്ക് വേണ്ടി അല്ലേ ഞാൻ റസ്റ്റ്‌ എടുത്തത്..അതും ഡോക്ടർ പറഞ്ഞത് കൊണ്ട്… നമ്മുടെ വാവ കൂടി വന്നിട്ട് ഞാൻ കറസ്പോണ്ടന്റ് ആയിട്ട് ആണേലും പഠിക്കും… അത് എന്റെ ആഗ്രഹം ആണ് സ്വപ്നം ആണ്. .. ”

 

 

എനിക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ട് കല്ലു… എന്റെ കൊച്ച് കൊച്ചു സ്വപ്നങ്ങൾ.. എല്ലാം ഈശ്വരൻ നടത്തി തരും എന്നാണ് എന്റെ പ്രതീക്ഷ “പ്രതീക്ഷയോടെ അവൻ കല്ലുവിനെ നോക്കി..

 

 

“എന്താണ് ഏട്ടാ ആ സ്വപ്നം. എന്നോട് കൂടി പറയുന്നേ ”

 

 

“ഒക്കെ വഴിയേ പറയാം പെണ്ണേ “അവൻ അവളെ കണ്ണ് ചിമ്മി കാണിച്ചു

 

“ഓക്കേ

.. എങ്കിൽ അത് മതി..”

 

 

 

“കല്ലുസേ.. എങ്കിൽ നമ്മൾക്ക് കിടന്നാലോ.. നേരം ഒരുപാട് ആയി..”..

 

“ഹ്മ്മ്…”

 

 

അവൾ അവനോട് ചേർന്ന് കിടന്നു.

 

അവളുടെ മുടിയിഴകളിൽ വിരൽ ഓടിച്ചു കൊണ്ട് അവനും അവളുടെ മൂർദ്ധാവിൽ മുത്തം കൊടുത്തു കൊണ്ട് അവളെ തന്റെ കരവലയത്തിൽ ഒതുക്കി പിടിച്ചു..

 

 

ഈ ഒരു സമയം ആയതു കൊണ്ട് അവൾക്ക് ചെറിയ ചെറിയ വാശിയും പിണക്കവും ഒക്കെ ഉണ്ട്…. പിന്നെ തനിക്ക് ഈ അപകടം ഉണ്ടായത് കൂടി ആയപ്പോൾ അവൾക്ക് ആകെ വല്ലാത്തൊരു മാനസിക അവസ്ഥ ആയിരുന്നു.. അതുകൊണ്ട് ഒക്കെ ആണ് താൻ ഈ വിഷയം ഒക്കെ പറഞ്ഞു അവളുടെ കൂടെ കൂടിയത്…

 

 

അവൾക്ക് ഒരു റീലാക്സിയേഷൻ… അത്രയും അവൻ ഓർത്തൊള്ളൂ..

 

 

നടന്ന സംഭവങ്ങൾ ഒക്കെ ഓരോന്നായി ഓർത്തു കൊണ്ട്  അവൻ കിടക്കുക ആണ്…കണ്ണടയ്ക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു…ഒരുപാട് വൈകി ആണ് അവൻ വന്നു ഉറങ്ങിയത്..

 

*******

 

കാലത്തെ തന്നെ രാജിയും സുമേഷും പോകാൻ ഉള്ള തയായറെടുപ്പിൽ ആണ്..

 

.

തലേ ദിവസം പെട്ടന്ന് ഉള്ള വരവ് ആയതു കൊണ്ട്, അവൻ പറഞ്ഞു നമ്മൾക്ക് നേരത്തെ പോകാം എന്ന്. അവർക്ക് ഒപ്പം ശ്രീ യും ഭർത്താവിന്റെ വീട്ടിലേക്ക്പോകാൻ ആണ്.. അവളെ ബസ് സ്റ്റാൻഡിൽ ഇറക്കി വിടാം എന്ന് രാജി പറഞ്ഞു..

 

 

അങ്ങനെ വേഗം തന്നെ കാപ്പി ഒക്കെ കുടിച്ചു കഴിഞ്ഞു അവർ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി..

 

 

കല്ലു ആണെങ്കിൽ ഓരോരോ ചെറിയ ജോലികൾ ഒക്കെ ചെയ്തു നടക്കുക ആണ്…

 

 

അച്ഛമ്മ അവൾക്ക് പറഞ്ഞു കൊടുത്തത് പ്രകാരം ആണ് അതെല്ലാം..

 

വെറുതെ മടി പിടിച്ചു ഇരുന്നാൽ പറ്റൂല്ല… എന്തെങ്കിലും ഒക്കെ ചെയ്യണം.. എങ്കിലേ സുഖ പ്രസവം നടക്കൂ….. ഈ ഒരു പല്ലവി ആണ് അച്ഛമ്മ സദാ സമയവും അവളോട് പറയുന്നത്..

 

 

റൂമെല്ലാം അടിച്ചു വാരി, കഴിഞ്ഞു ആണ് അവളും ശോഭയും ഭക്ഷണം കഴിക്കാൻ ഇരുന്നത്

 

 

കണ്ണൻ ആണെങ്കിൽ ബാപ്പൂട്ടി വന്നു വിളിച്ചിട്ട് അവനും ആയി സംസാരിച്ചു കൊണ്ട് റോഡിൽ നിൽപ്പുണ്ട്..

 

“അമ്മേ ”

 

 

“എന്താ മോളെ ”

 

 

“അച്ഛൻ എവിടെ പോയി… കണ്ടില്ലലോ ”

 

 

“അച്ഛൻ……”

 

 

ശോഭ പറഞ്ഞു പൂർത്തിയാക്കാതെ ഭക്ഷണം വാരി കുഴച്ചു കൊണ്ട് ഇരുന്നു..

 

 

“എന്താ അമ്മേ…. എന്ത് പറ്റി ”

..

“ഹേയ്… ഒന്നും ഇല്ല മോളെ… അച്ഛൻ അപ്പുറത്തു എവിടെയോ പോയതാ.. ഇപ്പൊ വരും ”

.. അത് പറയുമ്പോൾ അമ്മയ്ക്ക് എന്തോ ഒരു വല്ലാഴിക പോലെ അവൾക്ക് തോന്നി.

 

 

“അമ്മേ…. എന്താ അമ്മേ…. എന്ത് പറ്റി… അമ്മ എന്നോട് എന്തെങ്കിലും ഒളിക്കുന്നുണ്ടോ ”

 

 

“ഏയ്…. ഇല്ലന്നേ… മോള് കഴിക്ക് ”

 

 

അവർ ഇരുന്ന കസേര പുറകോട്ട് വലിച്ചു കൊണ്ട് എഴുനേറ്റ്.

 

 

“അമ്മ കഴിച്ചില്ലല്ലോ ”

 

. “മതിയായിട്ടാ… ”

 

 

അവർ വേഗം അടുക്കളപ്പുറത്തെ ചായിപ്പിന്റെ വശത്തേക്ക് പോയി.

 

. കല്ലു ആണെങ്കിൽ അല്പം കഴിഞ്ഞു ആണ് അമ്മയുടെ അടുത്തേക്ക് ചെന്നത്.

 

അവർ അപ്പോള് എന്തൊക്കെയോ ജോലി ചെയ്തു കൊണ്ട് നടക്കുന്നു..

 

 

അച്ഛൻ ഇതു എവിടെ പോയി എന്ന് കുറെ ആലോചിച്ചു നോക്കി എങ്കിലും അവൾക്ക് പിടി കിട്ടിയില്ല..

 

. കണ്ണൻ വന്നപ്പോൾ കല്ലു ഈ കാര്യം അവനോട് പറഞ്ഞു.

 

ഉടനെ അവൻ ഫോൺ എടുത്തു അച്ഛനെ വിളിച്ചു.

 

 

“അച്ഛാ…”

 

 

“എന്താ മോനേ ”

 

 

പരിഭ്രമം നിറഞ്ഞ അച്ഛന്റെ ശബ്ദം അവൻ കേട്ടു..

 

 

“അച്ഛൻ എവിടാ ”

..

 

“ഞാൻ ഈ ദേവസ്യ യുടെ കടയിൽ ഉണ്ട്… എന്നാടാ ”

..

“അച്ചനെ കാണാഞ്ഞത് കൊണ്ട് ചോദിച്ചു എന്നേ ഒള്ളൂ ”

 

 

“ഞാൻ ചുമ്മാ നടക്കാൻ ഇറങ്ങിയത് ആണ് മോനേ… ഇപ്പൊ വരാം ട്ടോ ”

 

അയാൾ വേഗം ഫോൺ കട്ട്‌ ചെയ്തു.

 

അമ്മയോട് ചോദിക്കാം എന്ന് കരുതി ചെന്നപ്പോൾ അടുത്ത വീട്ടിലെ വിലാസിനി ചേച്ചി തുണി തയ്യ്ക്കാൻ കൊടുക്കാൻ വന്നിട്ടുണ്ട്… ഇനി ഒരു മണിക്കൂർ കഴിയാതെ അവർ പോകില്ല.

 

അവനു ചെറിയ ദേഷ്യം തോന്നി..

 

മുറിയിൽ വന്നപ്പോൾ കല്ലു അച്ഛമ്മയെ ഫോൺ വിളിക്കുക ആണ്…

 

 

വിശേഷം ഒക്കെ പറഞ്ഞ ശേഷം അവൾ ഫോൺ കട്ട്‌ ചെയ്തു.

 

 

കണ്ണന്റെ നെറ്റിയിലെ മുറിവിൽ അവൻ മെല്ലെ മരുന്ന് പുരട്ടുക ആണ്…

 

 

അവനു വേദന ഉണ്ടന്ന് നെറ്റി ചുളിയുന്നത് കാണുമ്പോൾ അറിയാം..

 

 

“ഏട്ടാ….”

 

 

വിഷമത്തോടെ അവൾ വിളിച്ചു.

 

 

ഒരു കണ്ണ് ഇറുക്കി അടച്ചു പിടിച്ചു കൊണ്ട് അവൻ മറ്റേ കണ്ണ് തുറന്ന്.

 

 

“വേദന ആണോ ”

 

. ഇപ്പൊ കരയുന്ന മട്ടിൽ ആണ് പെണ്ണ് എന്ന് ആ നിൽപ്പ് കാണുമ്പോൾ അറിയാം.

 

 

 

 

“അത് മരുന്ന് പുരട്ടിയപ്പോൾ ചെറിയ നീറ്റൽ.. അതോണ്ടാ… സാരമില്ല കല്ലു ”

 

 

അവൻ ബെഡിൽ അമർന്നു ഇരുന്നു.

 

 

“വേറേ ഹോസ്പിറ്റലിൽ പോയാലോ ഏട്ടാ ”

 

കല്ലു വിഷമത്തോടെ അവനെ നോക്കി

 

 

തുടരും..

 

 

കഥ ഇഷ്ടം ആകുന്നുണ്ട് എന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷം..