സിപിഐ (എം) ന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് പത്ത് ദിവസങ്ങള്‍ പിന്നിടുന്നു. ശ്വാസകോശ് സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് എംയിസില്‍ ചികിത്സയില്‍ ഇരിക്കവേ 72-ാം വയസിലാണ് അന്ത്യം. യെച്ചൂരിയുടെ ആഗ്രഹ പ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം എയിംസിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠന ആവശ്യത്തിനായി വിട്ടു നല്‍കിയിരുന്നു. സീതാറാം യെച്ചൂരിയുടെ മൃതദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അദ്ദേഹം പഠിച്ച ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല പൊതുദര്‍ശനത്തിന് വെച്ച ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വന്നിരുന്നു. ഇതിനിടയില്‍ സീതാറാം യെച്ചൂരി ഒരു ക്രിസ്ത്യാനിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് നിരവധി എക്‌സ് ഉപയോക്താക്കള്‍ ചിത്രങ്ങളും ദൃശ്യങ്ങളും ഏറ്റെടുത്തു. തെറ്റായ വിവരങ്ങളും സാമുദായികമായ അസംബന്ധ പ്രചാരണങ്ങളും വ്യാപകമാക്കാന്‍ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പതിവായി ഉപയോഗിക്കുന്ന ഋഷി ബാഗി അവരില്‍ ഒരാളായിരുന്നു. യെച്ചൂരിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനെക്കുറിച്ചുള്ള ജെഎന്‍യുയുവിന്റെ ട്വീറ്റ് ഉദ്ധരിച്ച്, യെച്ചൂരി ഹിന്ദുമതത്തെ വെറുക്കുന്നുവെന്നും അദ്ദേഹം ഒരു ക്രിസ്ത്യാനിയായിരുന്നതിനാലാണെന്നും ബഗ്രി പോസ്റ്റ് ചെയ്തു.
പല വലതുപക്ഷ പ്രചരണ ഹാന്‍ഡില്‍ @wokeflix_ Dw ഇതേ അവകാശവാദം ട്വീറ്റ് ചെയ്തു. ആ ട്വീറ്റിന് 1.7 മില്യണ്‍ വ്യവും 7,000 റീട്വീറ്റുകളും നേടി. മറ്റ് നിരവധി ഉപയോക്താക്കള്‍ ഇത്തരത്തില്‍ പോസ്റ്റ് ചെയ്തു.
എന്താണ് സത്യാവസ്ഥ?
2017ല്‍ രാജ്യസഭയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ യെച്ചൂരി തന്റെ മതപശ്ചാത്തലത്തെക്കുറിച്ച് പറഞ്ഞിരുന്നു, അതിന്റെ വിശദംശങ്ങള്‍ വായിക്കാം.
‘ഇപ്പോള്‍ ചെന്നൈ എന്ന് വിളിക്കുന്ന മദ്രാസില്‍ തെലുങ്ക് സംസാരിക്കുന്ന ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്, അതു ജനറല്‍ ഹോസ്പിറ്റലില്‍. എന്റെ മുത്തച്ഛന്‍ ഒരു ജഡ്ജിയാണ്… സ്വാതന്ത്ര്യത്തിന്റെ നാളുകള്‍. സ്‌കൂള്‍ വിദ്യാഭസം നിസാമിന്റെ അവശേഷിപ്പുകള്‍ അലയടിച്ച ഹൈദരബാദില്‍.
പിന്നെ ഞാന്‍ ഡല്‍ഹിയില്‍ വന്നു ബാക്കി പഠനം ഇവിടെ. ഞാന്‍ വിവാഹം കഴിച്ചത് പിതാവ് ഇസ്‌ലാമിക ക്രമത്തിലെ സൂഫി ചിട്ടകള്‍ അനുഗമിച്ച് പോയിരുന്നു ഒരു പെണ്‍ക്കുട്ടിയെയായിരുന്നു. അവളുടെ പേര് ചിസ്തി എന്നായിരുന്നു. അവളുടെ അമ്മ രജപുത്രയാണ്, മൈസൂര്‍ രജപുത്രി എന്നാല്‍ അത് എഡി എട്ടാം നൂറ്റാണ്ടില്‍. ഞങ്ങളിപ്പോള്‍ 21ാം നൂറ്റാണ്ടിലാണ്…ഞാനൊരു ദക്ഷിണേന്ത്യന്‍ ബ്രാഹ്മണകുടുംബത്തില്‍ നിന്നുള്ളവളാണ്, ഈ സ്ത്രീയെ വിവാഹം കഴിച്ചു, എന്റെ മകന്‍ എങ്ങനെ അറിയപ്പെടും സര്‍?… ഒരു ഇന്ത്യക്കാരന്‍ എന്നതിലുപരി എന്റെ മകനെ വിശേഷിപ്പിക്കാന്‍ മറ്റൊന്നില്ല. അതാണ് നമ്മുടെ രാജ്യം. ഇത് എന്റെ ഉദാഹരണമാണ്, അത്തരത്തിലുള്ള എത്ര ആളുകളെ (ഒരേ പശ്ചാത്തലമുള്ളവര്‍) എങ്ങനെ നോക്കാം.
2017ല്‍ അന്നത്തെ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് യെച്ചൂരി നിരീശ്വരവാദിയാണെന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു.
വിഷയത്തിലെ കൂടുതല്‍ വിശദാംസങ്ങള്‍ സി.പി.ഐ.എം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം തന്നെ വ്യക്തമാക്കി. യെച്ചൂരിയുടെ മേല്‍പ്പറഞ്ഞ പ്രസംഗത്തെ പരാമര്‍ശിച്ച സലിം പറഞ്ഞു, ‘പുതിയ ഇന്ത്യയില്‍’ വിഷലിപ്തമായ സാമൂഹികരാഷ്ട്രീയ അന്തരീക്ഷത്തില്‍, എല്ലാം മതവുമായി തിരിച്ചറിയാന്‍ ശ്രമിക്കുന്നു. പരമ്പരാഗതമായി, മതവിശ്വാസങ്ങള്‍ മാനുഷികവും വ്യക്തിപരവുമായി കണക്കാക്കപ്പെടുന്നു. ‘ആരാധകനും ആരാധിക്കപ്പെടുന്നവനും’ തമ്മിലുള്ള ബന്ധം. സഖാവ് സീതാറാം യെച്ചൂരി തന്നെ തന്റെ രാജ്യസഭാ പ്രസംഗത്തില്‍ സമാനതകളില്ലാത്ത വാഗ്മിയായി ഇത് വിശദീകരിച്ചു. ‘ശവപ്പെട്ടികള്‍ക്ക് പ്രത്യേക മതമൊന്നുമില്ല, സങ്കുചിതമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാം വിഭജിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്തുകൊണ്ടാണ് സീതാറാം യെച്ചൂരിയുടെ മൃതദേഹം ശവപ്പെട്ടിയിലാക്കിയത്?
സീതാറാം യെച്ചൂരിയുടെ കുടുംബം മെഡിക്കല്‍ ഗവേഷണത്തിനായി അദ്ദേഹത്തിന്റെ ശരീരം ദാനം ചെയ്തതായി മീഡിയയുടെ ചുമതലയുള്ളതും ഡല്‍ഹി എയിംസിലെ പ്രൊഫസറുമായ ഡോ. റിമ ദാദ പറഞ്ഞു . ഇതിന് ശരീരം എംബാം ചെയ്യേണ്ടത് ആവശ്യമാണ്, അവിടെ മൃതശരീരം കേടുവരാതിരിക്കാന്‍ അതിനുള്ള മരുന്നുകള്‍ കുത്തിവെയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെയാണ് ഒരു മൃതദേഹം പഠനാവശ്യങ്ങള്‍ക്കായി സൂക്ഷിക്കുന്നത്. യെച്ചൂരിയുടെ കുടുംബത്തിന്റെ തീരുമാനത്തെ എയിംസ് ഫാക്കല്‍റ്റി ‘കുലീന’മെന്നാണ് വിശേഷിപ്പിച്ചത്.
ദേശീയ ദിനപത്രമായ ദി ഹിന്ദുവിലെ ഒരു ലേഖനം അനുസരിച്ച് , അദ്ദേഹത്തിന്റെ മൃതദേഹം എയിംസില്‍ മെഡിക്കല്‍ ഗവേഷണത്തിനായി ദാനം ചെയ്തതിനാല്‍ അന്ത്യകര്‍മങ്ങളൊന്നും നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ മരണത്തിന് ഒരു ദിവസം കഴിഞ്ഞ് എംബാം ചെയ്ത മൃതദേഹം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലേക്കും തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതിയിലേക്കും കൊണ്ടുപോയി. സെപ്റ്റംബര്‍ 14 ശനിയാഴ്ച അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം ഡല്‍ഹിയിലെ എകെജി ഭവനിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിച്ചു.
ചുരുക്കത്തില്‍, സീതാറാം യെച്ചൂരി ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് ശവപ്പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്നതുമായ സോഷ്യല്‍ മീഡിയയിലെ അവകാശവാദങ്ങള്‍ തെറ്റാണ്.