ചേരുവകൾ
പുഴുങ്ങിയ മുട്ട-4
കടലമാവ്-2 ടേബിള് സ്പൂണ്
സവാള- 2 ടേബിള് സ്പൂണ്
കുരുമുളകുപൊടി-അര ടീസ്പൂണ്
ഗരം മസാല പൗഡര്-ഒരു ടീസ്പൂണ്
മുളകുപൊടി-അര ടീസ്പൂണ്
മല്ലിയില
ഓയില്
ഉപ്പ്
തയ്യാറാക്കുന്ന വിധം
പുഴുങ്ങിയ മുട്ട ഗ്രേറ്റ് ചെയ്യുക. ഇതില് ഓയിലൊഴികെയുളള എല്ലാ ചേരുവകളും
കൂട്ടി യോജിപ്പിയ്ക്കുക. ഓയില് ചൂടാക്കി ഈ മിശ്രിതം കബാബ് ഷേപ്പില്
വറുത്തെടുക്കാം .എഗ് കബാബ് തയ്യാർ. സോസോ മല്ലിയില ചട്നിയോ ചേര്ത്ത്
ഉപയോഗിയ്ക്കാം. പെട്ടന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റും എന്ന് ഒരു പ്രത്യേകതയും ഈ ഒരു കബാബിന് ഉണ്ട്. കുട്ടികൾക്ക് വരെ വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നു കൂടിയാണ് ഈ കബാബ്. മുട്ട കൊണ്ട് ഉണ്ടാക്കുന്ന ആയതുകൊണ്ട് ഇത് വളരെ ഹെൽത്തിയും ആണ്. വീട്ടിൽ മുട്ടയുണ്ടെങ്കിൽ ഇപ്പോൾ തന്നെ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കാവുന്നതാണ്.. വളരെ രുചികരമായ ഈ ഒരു കബാബ് എല്ലാവരുടെയും പ്രിയപ്പെട്ടതായി മാറും