ചേരുവകൾ
നല്ല ദശ കട്ടിയുള്ള മീൻ – 1/2 കിലോ (നെയ് മീൻ, വൈറ്റ് പംഫ്രെറ്റ്, അതുമില്ലെങ്കിൽ അയല ഉപയോഗിക്കാം)
കാന്താരി മുളക് – 10. ( എരിവു കുറവ് വേണമെന്നുള്ളവർക്ക് അതനുസരിച്ച്.)
നല്ല പുളിയുള്ള പച്ചമാങ്ങ – 1 (ഗ്രേയ്റ്റ് ചെയ്തത്)
ഇഞ്ചി – ഒരു ചെറിയ കഷ്ണം ( ചെറുതായി അരിഞ്ഞത്
ചെറിയ ഉള്ളി – 7 (ചെറുതായി അരിഞ്ഞത് )
മല്ലിപൊടി – 1 ടേബിൾ സ്പൂണ്
കറി വേപ്പില – 2 തണ്ട്
തേങ്ങാപാൽ – 1/2 മുറി തേങ്ങയുടെ.. ( രണ്ടാം പാലും ഒന്നാം പാലും പ്രത്യേകം മാറ്റി വയ്ക്കുക )
ഉണ്ടാക്കുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചുവന്നുള്ളി, ഇഞ്ചി, കാന്താരി മുളക് ഇട്ടു മൂപ്പിക്കുക..ഒരുപാട് മൂക്കരുത്.. ഉള്ളി നന്നായി മൂത്തു വരുമ്പോൾ ആകുമ്പോൾ കറിവേപ്പില ചേർക്കുക , ശേഷം ഗ്രേയ്റ്റ് ചെയ്തു വച്ച പച്ചമാങ്ങ ചെക്കുക. രണ്ടാം പാലിൽ മല്ലിപൊടി ചേർത്ത് നന്നായി മിക്സ് ചെയ്തു ഇതിലേക്ക് ചേർത്ത് തിളപ്പിക്കുക. ഒരുപാട് വെള്ളം ചേർക്കാൻ പാടില്ല. ഇതിലേക്ക് മീൻ കഷ്ണങ്ങൾ ചേർത്ത് വേവിക്കുക. ചാറ് കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർത്ത് തിള വരുമ്പോൾ 1/2 ടി സ്പൂണ് വിനാഗിരി ചേർത്ത് ഇറക്കുക. തിളച്ചു മറിയരുത്. ചെറുതായി വട്ടത്തിൽ മുറിച്ച കുഞ്ഞുള്ളിയും, കടുക് വറ്റൽ മുളക്, കറിവേപ്പില വെളിച്ചെണ്ണയിൽ താളിച്ച് ഒഴിക്കുക. തേങ്ങ പാലിന് പകരം നന്നായി മഷി പോലെ അരച്ച തേങ്ങയും ഉപയോഗിക്കാം.
Story Highlights ; white fish curry