ചേരുവകൾ
ഉണക്ക സ്രാവ് -1/2 കപ്പ്
തേങ്ങ ചുരണ്ടിയത് -1/2 കപ്പ്
ചുവന്നുള്ളി – 9
സവാള -1
തക്കാളി -1
ഇഞ്ചി -ഒരു ചെറിയ കഷ്ണം
പച്ചമുളക് -3 എണ്ണം
മുളകുപ്പൊടി -2 ടീസ്പൂണ്‍
മല്ലിപ്പൊടി -2 ടീസ്പൂണ്‍
മഞ്ഞൾപ്പൊടി -1/4 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ -2 ടേബിൾ സ്പൂണ്‍
കറി വേപ്പില -3 തണ്ട്
വെള്ളം -1/2 കപ്പ്
പുളി /പച്ചമാങ്ങ – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ഉണക്കമീൻ കഷ്ണങ്ങൾ ഉരച്ചു കഴുകി 20 മിനിട്ട് വെള്ളത്തിൽ കൂടുതലുള്ള ഉപ്പു കളയാനായി കുതിർത്ത് വെക്കുക. ശേഷം ഒരു മന്ച്ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി അരിഞ്ഞത് , കറി വേപ്പിലയും ഇട്ടു ബ്രൌണ്‍ നിറമാകുന്നതു വരെ വഴറ്റുക. ശേഷം അരിഞ്ഞു വെച്ച സവാള ,തക്കാളി ,ഇഞ്ചി ,പച്ചമുളക് ചേർത്ത് വഴറ്റി അതിലേക്കു മസാല പൊടികൾ ചേർത്ത് വെള്ളവും ഒഴിച്ച് മൂടി വെച്ച് വേവിക്കുക. വെന്തു കഴിഞാൽ തേങ്ങയും ,ചുമന്നുള്ളിയും ,അല്പം വെള്ളം ഒഴിച്ച് അരച്ചതു ഇതിലേക്ക് ചേർത്ത് തിളപ്പിക്കുക. തിളച്ചാൽ പുളി വെള്ളം ഒഴിക്കുക.
യോജിപിച്ചതിനു ശേഷം വാർത്തു വെച്ച മീൻ കഷ്ണങ്ങളിടാം .മീൻ പാകത്തിന് വെന്തു ,കറി പാകത്തിന് ആയാൽ ഉപ്പു നോക്കാം. ഇല്ലെങ്കിൽ ചേർത്ത് കൊടുക്കാം. തീ അണച്ച് ചൂടോടെ ചോറിനൊപ്പം ഒഴിച്ച് കറി ആക്കാവുന്നതാണ് .