ട്രെയിന്‍ യാത്രക്കിടെ അപ്രതീക്ഷിതമായി ഒരു അതിഥി കൂട്ടായി വന്നാലോ, പലതരം പ്രതികരണങ്ങളായിരിക്കും യാത്രക്കാര്‍ക്ക് തോന്നുക. അങ്ങനെ മുംബൈയിലേക്കുള്ള ഗരീബ് രഥ് എക്സ്പ്രസില്‍ യാത്രക്കാര്‍ക്ക് ഒരു അതിഥി കൂട്ടായി എത്തി, പക്ഷേ ആ സ്‌പെഷ്യല്‍ അതിഥിയെ കണ്ട് യാത്രക്കാര്‍ ഞെട്ടിയെന്നു മാത്രം. അതിനിടയില്‍ പലരും ചിതറിയോടി. ജബല്‍പൂര്‍-മുംബൈ ഗരീബ് രഥ് എക്സ്പ്രസിനുള്ളിലെ മുകളിലെ ബെര്‍ത്തില്‍ ഒരു പാമ്പാണ് അതിഥിയായി എത്തിയത്. എക്സ്പ്രസിനുള്ളിലെ മുകളിലെ ബെര്‍ത്തില്‍ പാമ്പ് തൂങ്ങിക്കിടക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. ഞായറാഴ്ച രാവിലെ ജബല്‍പൂര്‍-മുംബൈ ഗരീബ് രഥ് എക്സ്പ്രസിലാണ് സംഭവം. വീഡിയോ കാണാം,
തിരക്കേറിയ ട്രെയിനിന്റെ മുകളിലെ ബര്‍ത്തിലെ ഇരുമ്പ് പിടിയില്‍ തൂങ്ങിക്കിടക്കുന്ന പാമ്പിനെ വൈറലായ ക്ലിപ്പ് കാണിക്കുന്നു. ലഗേജുകള്‍ നിറച്ച ബര്‍ത്തില്‍ യാത്രക്കാരാരും അടുത്ത നടപടിയിലേക്ക് കടക്കുകയാണ്. സൈഡ് ബെര്‍ത്തിലെ ഇരുമ്പ് പിടിയില്‍ തൂങ്ങി നില്‍ക്കുന്ന നീളന്‍ പാമ്പാണ് വീഡിയോയിലുള്ളത്. പാമ്പിനെ വെറുതെ വിടാനും ശല്യപ്പെടുത്താതിരിക്കാനും ചില യാത്രക്കാര്‍ മറ്റുള്ളവരോട് പറയുന്നത് കേള്‍ക്കാം.”ഗരീബ് നഹി, അമീര്‍ കൈസെ ആ ഗയാ യേ ? ട്രെയിനിന്റെ പേരിനെ ഉപമിച്ചുകൊണ്ട് ഒരു വാചകത്തില്‍ മറ്റൊരു പുരുഷ യാത്രക്കാരന്‍ തമാശ പറയുന്നത് കേള്‍ക്കാം. മുംബൈയില്‍ നിന്ന് 104 കിലോമീറ്റര്‍ അകലെ മഹാരാഷ്ട്രയിലെ കസറ സ്റ്റേഷന് സമീപമാണ് സംഭവം. പാമ്പിനെ കണ്ടതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ റെയില്‍വേ അധികൃതര്‍ എത്തിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കസറ റൂട്ടിന്റെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്നും വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഹര്‍ഷിത് ശ്രീവാസ്തവ പറഞ്ഞു.