ഷിരൂരിൽ ട്രക്കിൻ്റെ ക്രാഷ്ഗാർഡ് കണ്ടെത്തി. അർജുൻ ഓടിച്ചിരുന്ന ട്രക്കിൻ്റേതാണെന്ന് ക്രാഷ്ഗാർഡ് ട്രക്കുടമ മനാഫ് കണ്ടെത്തി.രണ്ടാമത് ലഭിച്ച ലോഹ ഭാഗം അർജുൻ ഓടിച്ചിരുന്ന ട്രക്കിൻ്റേതല്ലെന്നും മനാഫ് പറഞ്ഞു. നിലവിൽ ലഭിച്ച കയർ അർജുൻ്റെ ട്രക്കിലുപയോഗിച്ചിരുന്നത് എന്ന് കണ്ടെത്തി.
അതേസമയം ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തിരച്ചിലിനിടെയാണ് വീണ്ടും ലോഹഭാഗങ്ങൾ കണ്ടെത്തിയത്. തിരച്ചിലിനായി നാവികസേനയും പുഴയിലിറങ്ങിയിട്ടിട്ടുണ്ട്. അർജുന്റെ ലോറിയിലെ കയർ നേരത്തെ കണ്ടെത്തിയിരുന്നു. ഈ വിവരം ലോറി ഉടമയായ മനാഫ് ഉറപ്പാക്കുകയും ചെയ്തിരുന്നു. അതേസമയം ഇന്നലെ കണ്ടെത്തിയ അസ്ഥിഭാഗം ഇന്ന് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.