പോഷകങ്ങളുടെ കലവറയായ മില്ലറ്റുകൾക്ക് മുൻപെങ്ങുമില്ലാത്ത സ്വീകാര്യതയാണ് ഇന്ന് ലഭിക്കുന്നത്. മില്ലറ്റ് കൊണ്ടു തയ്യാറാക്കാവുന്ന ഒരു പോഷകസമൃദ്ധമായ സാലഡ് പരിചയെപ്പെടാം.
ആവശ്യമുള്ള ചേരുവകൾ
- മില്ലെറ്റ്- 1 കപ്പ്
- ക്യാരറ്റ്, സ്വീറ്റ് കോൺ, കുക്കുമ്പർ- 1 കപ്പ് ചെറുതായി അരിഞ്ഞത്
- ഇഞ്ചി ചെറുതായി അരിഞ്ഞത്- 1 സ്പൂൺ
- നാരങ്ങാനീര്- 2 ടേബിൾ സ്പൂൺ
- തേങ്ങ ചിരകിയത്- കാൽ കപ്പ്
- കുരുമുളക് പൊടി- കാൽ സ്പൂൺ
- ബദാം- 10 എണ്ണം
- മാതളം – 1 പിടി
തയ്യാറാക്കുന്ന രീതി
മില്ലെറ്റ് 6 മണിക്കൂർ കുതിർത്തശേഷം ഒന്നര കപ്പ് വെള്ളത്തിൽ വേവിച്ചെടുക്കുക. പച്ചക്കറികൾ ആവി കയറ്റിയെടുക്കുക. ഒരു ബൗളിൽ വേവിച്ച മില്ലെറ്റും പച്ചക്കറികളും ചേർത്തിളക്കു. ഇതിലേക്ക് ഇഞ്ചിയും കുരുമുളകുപൊടിയും ചേർക്കുക. ശേഷം മാതളം, ബദാം എന്നിവ കൂടി ചേർത്ത് അലങ്കരിക്കാം. സ്വാദിഷ്ടമായ സാലഡ് തയ്യാർ.
STORY HIGHLIGHT: Millet salad