Tech

ദിവസേന രണ്ട് ജിബി ഡാറ്റയാണോ നിങ്ങളുടെ ലക്ഷ്യം? പുതിയ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

ആകെ 320 ജിബി ഡാറ്റ ഒരു ബിഎസ്എന്‍എല്‍ ഉപഭോക്താവിന് ലഭിക്കും

ബിഎസ്എന്‍എല്‍ 4ജിയും 5ജിയും എത്തുന്നതോടെ നിരവധി ആളുകളാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നതും പുതിയ സിം എടുക്കാനായി താല്‍പര്യപ്പെട്ടു മുന്നോട്ട് വരുന്നതും. തങ്ങളുടെ പുതിയ ഉപയോക്താക്കളെ നിലനിര്‍ത്തുന്നതിന് വേണ്ടിയിട്ട് ഇപ്പോള്‍ ഇതാ ബിഎസ്എന്‍എല്‍ പുതിയ ഒരു റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ്.

ദിവസേന 2 ജിബി ഡാറ്റയാണ് ബിഎസ്എന്‍എല്‍ ഈ പ്ലാനിലൂടെ നല്‍കുന്നത്. 160 ദിവസത്തെ വാലിഡിറ്റിയിലുളള പ്ലാനാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ പാക്കേജിന് 997 രൂപയാണ് വില. ഇതിലൂടെ ആകെ 320 ജിബി ഡാറ്റ ഒരു ബിഎസ്എന്‍എല്‍ ഉപഭോക്താവിന് ലഭിക്കും. ദിനംപ്രതി രണ്ട് ജിബി ഡാറ്റയ്ക്ക് പുറമെ ദിവസവും 100 സൗജന്യ എസ്എംഎസുകള്‍ വീതവുമുണ്ട്.

ഗെയിംസ്, മ്യൂസിക് സേവനങ്ങളും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഈ റീച്ചാര്‍ജിലൂടെ ലഭിക്കും. ബിഎസ്എന്‍എല്ലിന്റെ സെല്‍ഫ്കെയര്‍ ആപ്പ് വഴി ഈ പാക്കേജ് റീച്ചാര്‍ജ് ചെയ്യാം.

STORY HIGHLIGHTS: BSNL new rechrge plan