ചേരുവകൾ
കപ്പ -1/2 കിലോഗ്രാം
മത്തി -6 എണ്ണം (മുള്ള് കുറഞ്ഞത്)
തേങ്ങ ചുരണ്ടിയത് -(1/2 മുതൽ മുക്കാൽ കപ്പ് വരേ .)
പെരുംജീരകം -1/2 ടീസ്പൂണ്‍
ചുവന്നുള്ളി -2
പച്ചമുളക് -2(എരിവനുസരിച്ച് )
മഞ്ഞൾ പൊടി -1 ടീസ്പൂണ്‍
മുളകുപൊടി -1/2 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂണ്‍
ചുവന്നുള്ളി അരിഞ്ഞത് -4 എണ്ണം
കറി വേപ്പില -2തണ്ട്
ഉണ്ടാക്കുന്ന വിധം
കപ്പ തൊലി കളഞ്ഞു കഴുകി ചെറിയ കഷ്ണങ്ങളാക്കി കൊത്തി അരിയുക.
ഉപ്പും ,മഞ്ഞൾപൊടിയും ചേർത്ത് വേവിച്ചു ഊറ്റി വെക്കുക. മീൻ വ്ര്ത്തിയാക്കി കഴുകി ഒരു മന്ച്ചട്ടിയിൽ ഉപ്പും ,മുളകുപൊടിയും ,മഞ്ഞള്പോടിയും ,പാകത്തിന് വെള്ളവും ഒഴിച്ച് മീൻ വേവിക്കുക.ചൂട് പോയ ശേഷം മീനിന്റെ മുള്ള് മാറ്റി വെക്കുക. തേങ്ങ ,ജീരകം ,പച്ചമുളക് ,ചുവന്നുള്ളിയും ചേർത്ത് നന്നായി അരച്ചെടുക്കുക.അരച്ചെടുത്ത വെള്ളം കൂടി എടുക്കുക. ഒരു ചട്ടി എടുത്തു വേവിച്ച കപ്പ ഉടച്ചതും ,മീനും ചേർത്ത് മിക്സ് ചെയ്തു അതിലേക്കു അരപ്പും ,വെള്ളവും ചേർത്ത് ഒന്ന് തിളപ്പിക്കുക. കറി വേപ്പില കൈ കൊണ്ട് ഞെരടി ചേര്ക്കാം ,പാകത്തിനുള്ള ഉപ്പിടുക .തിളച്ചു കപ്പയും മീനും അരപ്പിൽ പൊതിഞ്ഞു വന്നാൽ തീ അണക്കാം . വേറൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി ,വേപ്പില നന്നായി വറുത്തു പുഴുക്കിലേക്ക് ചേര്ക്കാം .അൽപ നേരം അടച്ചു വെച്ചതിനു ശേഷം കഴിക്കാം.