തിരുപ്പതി ലഡു നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ആന്ധ്രയില്‍ വലിയ രാഷട്രീയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ലഡുവില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തുവെന്ന ആരോപണത്തില്‍ അന്വേഷണ കടമ്പയാണ് ഇനി വരാനുള്ളത്. ലഡു തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന നെയ്യ് ‘എആര്‍ ഫുഡ്സ് (പ്രൈവറ്റ്) ലിമിറ്റഡ്’ എന്ന കമ്പനിയാണ് വിതരണം ചെയ്യുന്നതെന്ന് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അവകാശപ്പെട്ടു. അതിനിടയില്‍ കമ്പനിയിലെ അഞ്ച് മുസ്ലീം ജീവനക്കാരുടെ പേരുകളുള്ള ഒരു സ്‌ക്രീന്‍ഷോട്ട് ഈ പശ്ചാത്തലത്തില്‍ വൈറലാകുകയാണ്.
Multiple social media posts claiming that following are the top management names of the Tamil Nadu company supplying desi ghee to Tirupati Balaji. Is this true ? pic.twitter.com/R0e39KqjRp
— Baba Banaras™ (@RealBababanaras) September 22, 2024
സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി തെറ്റായ വിവരങ്ങള്‍ പങ്കിടുന്ന എക്‌സ് ഉപയോക്താവ് @RealBababanarsa, വൈറല്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തു.
तिरूपति बालाजी मैं देसी घी की सप्लाई करने वाली कंपनी के डायरेक्टर के नाम निम्नलिखित हैं
नाम से ही इनके कुकृत्य का अंदाज़ा लगाया जा सकता हैं !!👇👇 pic.twitter.com/aryqxcytqN
— Shaurya Mishra (@shauryabjym) September 22, 2024
BJYMമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു എക്‌സ് ഉപയോക്താവ് @shauryabjym, സ്‌ക്രീന്‍ഷോട്ട് പങ്കിടുകയും അതേ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. തിരുപ്പതി ലഡു വിപണനത്തിന് പിന്നിലെ പ്രതികളെ അവരുടെ പേരുകള്‍ ഉപയോഗിച്ച് തിരിച്ചറിയാന്‍ കഴിയുമെന്ന് ട്വീറ്റ് സൂചിപ്പിക്കുന്നു. എക്‌സിലെ മറ്റ് നിരവധി ഉപയോക്താക്കളും ഇതേ അവകാശവാദം ഷെയര്‍ ചെയ്തിരുന്നു. അവകാശവാദം ഫേസ്ബുക്കിലും വൈറലാണ് .
എന്താണ് സത്യാവസ്ഥ?
എആര്‍ ഫുഡ്സ് (പ്രൈവറ്റ്) ലിമിറ്റഡ് എന്ന കമ്പനിയുടെ വിവരങ്ങള്‍ ഗൂഗിളിലും മറ്റു സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും സെര്‍ച്ച് ചെയ്തിരുന്നു. തിരുപ്പതി ക്ഷേത്രത്തിലെക്കു നെയ്യ് വിതരണം ചെയ്യുന്ന കമ്പനി വേറെയാണ്. സ്‌ക്രീന്‍ ഷോട്ടുകളിൽ സൂചിപ്പിക്കുന്ന കമ്പനി പാക്കിസ്ഥാനിൽ നിന്നുള്ളതാണ്. രണ്ടും രണ്ടു രാജ്യത്തെ കമ്പനികളാണ്. രണ്ടു കമ്പനിയുടെയും പേരില്‍ എ.ആര്‍ എന്ന് വന്നിട്ടുണ്ട്. ഇന്ത്യന്‍ കമ്പനി A.R. Dairy Food (pvt) Limited, പാകിസ്ഥാനിലെ A.R. Foods (pvt) Limited എന്നുമാണെന്ന കണ്ടെത്താന്‍ സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ സ്‌ക്രീന്‍ഷോട്ടുകളില്‍ നല്‍കിയിരിക്കുന്ന പേര്. പാക്കിസ്ഥാനിലെ ഇസ്ലാമാബാദില്‍ നിന്ന് ഭക്ഷണ പാനീയങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയാണെന്ന് അവരുടെ ലിങ്ക്ഡ്ഇന്‍ പേജ് ഞങ്ങള്‍ കണ്ടെത്തി.
വൈറലായ സ്‌ക്രീന്‍ഷോട്ടില്‍ അഞ്ച് ജീവനക്കാരുടെയും ലൊക്കേഷന്‍ ‘പാകിസ്ഥാന്‍’ ആണെന്നത് ശ്രദ്ധേയമാണ്. ഇസ്ലാമാബാദ് ആസ്ഥാനമായുള്ള ഒരു സംഘടനയിലെ ജീവനക്കാരായതിനാല്‍ അത് സ്വാഭാവികം മാത്രം. എന്നിരുന്നാലും, ഈ സംഘടനയ്ക്കും അതിന്റെ ജീവനക്കാര്‍ക്കും തിരുപ്പതി ക്ഷേത്ര വിവാദവുമായി യാതൊരു ബന്ധവുമില്ല.
തിരുമല തിരുപ്പതി ദേവസ്ഥാനങ്ങള്‍ക്ക് (ക്ഷേത്രത്തിന്റെ നടത്തിപ്പ് മേല്‍നോട്ടം വഹിക്കുന്ന) നെയ്യ് വിതരണം ചെയ്യുന്ന കമ്പനിയുടെ പേര് വെളിപ്പെടുത്തുന്ന ഹിന്ദുസ്ഥാന്‍ ടൈംസ് സെപ്റ്റംബര്‍ 21 ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ഞങ്ങള്‍ കണ്ടു . അത് ‘ എആര്‍ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് ‘ ആണ്. തമിഴ്നാട് ആസ്ഥാനമായുള്ള കമ്പനി 1995 ലാണ് സ്ഥാപിതമായത്. കമ്പനിയുടെ വിശദാംശങ്ങള്‍ ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ , തമിഴ്നാട്ടിലെ ദിണ്ടിഗല്‍ നഗരത്തിലാണ് കമ്പനി സ്ഥിതി ചെയ്യുന്നതെന്നും രാജശേഖരന്‍ സൂര്യപ്രഭ, രാജു രാജശേഖരന്‍, എസ്ആര്‍ ശ്രീനിവാസന്‍ എന്നീ മൂന്ന് ഡയറക്ടര്‍മാരാണ് കമ്പനി കൈകാര്യം ചെയ്യുന്നതെന്നും കണ്ടെത്തി.
അതുകൊണ്ട് തന്നെ മുസ്ലീം ജീവനക്കാരുടെ പേരുകളുള്ള വൈറല്‍ സ്‌ക്രീന്‍ഷോട്ട് തിരുപ്പതി ലഡു വിവാദവുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമാണ്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഒരു ഭക്ഷണ പാനീയ കമ്പനിയിലെ ജീവനക്കാരുടെ വിവരങ്ങളില്‍ നിന്നാണ് ഇത് എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വിവാദത്തിന് വര്‍ഗീയ വീക്ഷണം നല്‍കാന്‍ ശ്രമിക്കുകയാണ്. വാസ്തവത്തില്‍, തിരുമല തിരുപ്പതി ദേവസ്ഥാനങ്ങള്‍ക്ക് (ടിടിഡി) നെയ്യ് വിതരണക്കാരില്‍ ഒരാള്‍ ‘എആര്‍ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന തമിഴ്നാട് ആസ്ഥാനമായുള്ള കമ്പനിയാണ്. രാജശേഖരന്‍ സൂര്യപ്രഭ, രാജു രാജശേഖരന്‍, എസ് ആര്‍ ശ്രീനിവാസന്‍ എന്നിവരാണ് ഈ സംഘടനയുടെ ഡയറക്ടര്‍മാര്‍.