കമ്പ്യൂട്ടർ, ഫോൺ ഏത് മേഖലകളിലും ഒഴിച്ചുകൂടാനാവാത്ത ഉപകരണമായി ഇത് രണ്ടും മാറിക്കഴിഞ്ഞു. പരിധിയില്ലാത്ത വിസ്മയ കാഴ്ചകളാണ് കണ്ണിന്റെ പ്രധാന പ്രശ്നം. കംപ്യൂട്ടറില്‍ മണിക്കൂറുകള്‍ കണ്ണുനട്ടിരിക്കുമ്പോള്‍ കടച്ചിലും ക്ഷീണവും തോന്നാറില്ലേ. ഇത് കണ്ണിന് ഉണ്ടാകുന്ന കടുത്ത സമ്മര്‍ദം മൂലമാണ്. ഇതു കുറയ്ക്കാന്‍ കണ്ണിനു ചില ലളിത വ്യായാമങ്ങള്‍ ആവശ്യമാണ്. കണ്ണിന്റെ ആയാസം കുറയ്ക്കാനും കണ്പേശികളെ ദൃഢമാക്കി കാഴ്ച സുവ്യക്തമാക്കാനും ഈ വ്യായാമങ്ങള്‍ സഹായിക്കും.
കമ്പ്യൂട്ടർ തുടർച്ചയായി ഉപയോഗിക്കുന്നവരിൽ കണ്ണുകളിൽ ജലാംശം നഷ്ടപ്പെടുന്നതിനാൽ വരൾച്ച അനുഭവപ്പെടാറുണ്ട്. കണ്ണിലെ പേശികൾക്ക് കൂടുതൽ സമ്മർദ്ദം അനുഭവപ്പെടുമ്പോഴാണ് കണ്ണിന് വേദന, തലവേദന, കണ്ണിൽ നിന്ന് വെള്ളം വരിക, കാഴ്ചത്തകരാർ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഉള്ളംകൈയിലെ ചൂട് കണ്ണുകളിൽ വെച്ച് കൊടുക്കുക, കണ്ണുകൾ ഇടക്കിടക്ക് ചിമ്മുക, കൃഷ്ണമണികൾ ചലിപ്പിക്കുക,കണ്ണുകൾ കുറച്ച് സമയം അടച്ച് പിടിക്കുക ഇങ്ങനെ പല വ്യായാമങ്ങൾ കണ്ണിനായി ചെയ്യാം. കണ്ണിനു ക്ഷീണം തോന്നുമ്പോഴൊക്കെ ഇങ്ങനെ ചെയ്യുക.
STORY HIGHLIGHT: exercises for eyes