Health

മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രധാന പോഷകങ്ങൾ – important nutrients in eggs

ഏറ്റവും മികച്ച ഭക്ഷണം എന്ന് കണ്ണുമടച്ച് പറയാവുന്ന ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട

പ്രോട്ടീൻ ലഭിക്കുന്നതിന് വേണ്ടി ദിവസവും മുട്ട കഴിക്കുന്നവരാകും ഏറെയും പേർ എന്നാൽ പ്രോട്ടീൻ മാത്രമല്ല, ശരീരത്തിന് വേണ്ട മറ്റ് പല പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയുടെ വെള്ളയിൽ 4 ഗ്രാം പ്രോട്ടീനും മുട്ടയുടെ മഞ്ഞക്കുരുവിൽ 6.64 ഗ്രാം പ്രോട്ടീനുമാണുള്ളത്. അതിനാൽ ഏറ്റവും മികച്ച ഭക്ഷണം എന്ന് കണ്ണുമടച്ച് പറയാവുന്ന ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട.

മുട്ടകൾക്ക് ഉയർന്ന സംതൃപ്തി സൂചികയുണ്ട് അതുകൊണ്ട് ദീർഘനേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുവാൻ സഹായിക്കുന്നു. മുട്ടയിലെ പ്രോട്ടീൻ പേശികളുടെ ആരോഗ്യം നിലനിർത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന മറ്റൊരു പോഷകമാണ് വൈറ്റമിൻ ഡി . ഇത് കാത്സ്യത്തെ ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. കൂടാതെ, മുട്ടയുടെ മഞ്ഞക്കരുവിൽ വൈറ്റമിൻ ബി 12 ധാരാളം അടങ്ങിയിരിന്നു. മുട്ടയുടെ വെള്ളയേക്കാൾ മുട്ടയുടെ മഞ്ഞക്കരുവിൽ വിറ്റാമിൻ ബി 12 ൻ്റെ അളവ് കൂടുതലാണെന്ന് ഗവേഷണങ്ങൾ പറയുന്നു.

ഒരു മുട്ടയിൽ നിന്ന് ഏകദേശം 26 എംസിജി അയോഡിൻ ലഭിക്കും. ഇത് വിളർച്ച പരിഹരിക്കുന്നതിന് സഹായിക്കും. മുട്ടയിൽ അടങ്ങിയിരിക്കുന്ന മറ്റൊരു പോഷകമാണ് വിറ്റാമിൻ എ. ഇത് കാഴ്ചശക്തി കൂട്ടുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും സഹായകമായ പോഷകമാണ്. മുട്ടയിൽ ഏകദേശം 22 മൈക്രോഗ്രാം ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരു ഫോളേറ്റിൻ്റെ പ്രധാന ഉറവിടമാണ്. ഇത് ഗർഭിണികൾക്ക് പ്രധാനപ്പെട്ട പോഷകമാണ്.

പ്രതിരോധശേഷി വീണ്ടെടുക്കുക്കുവാനും വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സഹായിക്കുന്ന ഭക്ഷണ സാധനമാണ് മുട്ട.

STORY HIGHLIGHT: important nutrients in eggs