പ്രസവശേഷം സ്ത്രീകൾ അമിതമായി വണ്ണം വയ്ക്കുന്നത് ശ്രദ്ധിച്ചിട്ടില്ലെ. ചിലർ കൃത്യമായ ഡയറ്റ് പിന്തുടർന്ന് ഈ വണ്ണം കുറയ്ക്കും. ചിലർക്ക് എത്ര ശ്രമിച്ചാലും വണ്ണം കുറയ്ക്കാൻ സാധിക്കാറില്ല. അങ്ങനെ കഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ള ചില ജ്യൂസുകളാണ് ഇനി പറയാൻ പോകുന്നത്. ഇത് പ്രകൃതിദത്തമായ ജ്യൂസുകളാണ്. ശരീരത്തിൽ അമിതമായ കലോറി കുറയ്ക്കാൻ ഇവ സഹായിക്കുന്നു. അങ്ങനെ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാം.
സിട്രസ്സ് റിഫ്രഷർ ജ്യൂസ്
ഓറഞ്ച്, മുന്തിരി, നാരങ്ങ, സാലഡ് വെള്ളരി എന്നിവ ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ജ്യൂസാണ് സിട്രസ്സ് റിഫ്രഷർ ജ്യൂസ്. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അതുപോലെ, ശരീരത്തിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്ത് ഡീറ്റോക്സ് ചെയ്യുന്നതിനും, ശരീരത്തിൽ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് ഉരുക്കി കളയുന്നതിനും സഹായിക്കും.
തയ്യാറാക്കാം
ഇത് തയ്യാറാക്കി എടുക്കാനായി, ഒരു കപ്പ് ഓറഞ്ച്, അര കപ്പ് മുന്തിരി, കാൽകപ്പ് നാരങ്ങനീര്, കാൽകപ്പ് വെള്ളരിക്ക എന്നിവ എടുക്കുക. ഇവ എല്ലാം ഒന്നിച്ചിട്ട് ജ്യൂസടിച്ച് കുടിക്കാവുന്നതാണ്. ഇത്രത്തിൽ പതിവായി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
പൈനാപ്പിൾ പവർ ജ്യൂസ്
ശരീരത്തിൽ പ്രോട്ടീൻ വർദ്ധിപ്പിക്കുന്നതിനും, വിറ്റമിൻ സി ശരീരത്തിൽ എത്താനും, നാരുകൾ ശരീരത്തിൽ എത്തുന്നതിനും ഏറ്റവുമധികം സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കും.
തയ്യാറാക്കാം
ഈ ജ്യൂസ് തയ്യാറാക്കുന്നതിനായി 1 കപ്പ് പൈനാപ്പിൾ, അര കപ്പ് കരിക്കിൻ വെള്ളം, കാൽ കപ്പ് ചീരയില, കാൽകപ്പ് നട്സ് എന്നിവ ചേർത്ത് നന്നായി ജ്യൂസ് അടിക്കുക. ഇത് എന്നും രാവിലെ കുടിക്കുന്നത് വളരെ നല്ലതാണ്.
ബെറി ബ്ലിസ്സ് ജ്യൂസ്
നാരുകളാൽ സമ്പന്നമായ ജ്യൂസാണ് ബെറി ബ്ലിസ്സ് ജ്യൂസ്. ഇതിൽ വിറ്റമിൻ സിയും ഹെൽത്തി ഫാറ്റും അടങ്ങിയിരിക്കുന്നു, ഇവ ശരീരഭാരം നിയന്ത്രിക്കാൻ വളരെയധികം സഹായിക്കും.
കാപ്പിയിൽ ഇതൊന്ന് ചേർത്ത് കുടിച്ചാൽ മതി, ശരീരത്തിലെ കൊഴുപ്പെല്ലാം ഉരുകും, സ്ലിം ആകും!കാപ്പിയിൽ ഇതൊന്ന് ചേർത്ത് കുടിച്ചാൽ മതി, ശരീരത്തിലെ കൊഴുപ്പെല്ലാം ഉരുകും, സ്ലിം ആകും!
തയ്യാറാക്കാം
ഇത് തയ്യാറാക്കാൻ ഏതെങ്കിലും ബെറി 1 കപ്പ് എടുക്കുക. സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി എന്നിവയിൽ ഏത് വേണമെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഇതിലേയ്ക്ക് അര കപ്പ് ഗ്രീക്ക് യോഗർട്ട്, 1ടോബിൾ സ്പൂൺ തേൻ, അര കപ്പ് ബദാം മിൽക്ക് എന്നിവ ചേർത്ത് അരച്ച് ജ്യൂസാക്കി എടുക്കുക. എന്നും രാവിലെ പതിവായി ഇത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ക്യാരറ്റ് ക്ലാരിറ്റി ജ്യൂസ്
വളരെയധികം നാരുകളാലും വിറ്റമിൻ എ-യാലും സമ്പന്നമാണ് ഈ ജ്യൂസ്. ഇത് പതിവാക്കിയാൽ കണ്ണുകളുടെ ആരോഗ്യം വർദ്ധിക്കും. അതുപോലെ, ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
തയ്യാറാക്കാം
ഈ ജ്യൂസ് തയ്യാറാക്കുന്നതിനായി രണ്ട് മീഡിയം സൈസ് ക്യാരറ്റ് എടുക്കുക. അര കപ്പ് ആപ്പിൾ, 2 കഷ്ണം ഇഞ്ചി, കാൽകപ്പ് നാരങ്ങ ജ്യൂസ് എന്നിവ ചേർത്ത് നല്ല ജ്യൂസ് തയ്യാറാക്കി എടുക്കുക. ഇവ പതിവായി കുടിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക
ഈ ജ്യൂസ് പതിവാക്കും മുൻപ് ഒരു ഡോക്ടറുടെ അഭിപ്രായം തേടുന്നത് വളരെ നല്ലതായിരിക്കും. നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെയില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം ജ്യൂസുകൾ കഴിക്കാൻ ശ്രദ്ധിക്കുക.
content highlight: lose-weight-after-pregnancy