ചേരുവകൾ
1. പൈനാപ്പിള്ച്ചാറ് – 2 കപ്പ്
2. റവ – 1 കപ്പ്
3. തേങ്ങ ചിരവിയത് – അര കപ്പ്
4. സോഡാപ്പൊടി- ഒരു നുള്ള്
5. ഏലയ്ക്കാപ്പൊടി – കാല് ടീസ്പൂണ്‍
6. നെയ്യ് – 1 ടേബിള്‍ സ്പൂണ്‍
7. വെള്ളം, ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
റവ നെയ്യില്‍ വറുത്തെടുക്കുക. പൈനാപ്പിള്ച്ചാറിലേയ്ക്ക് തേങ്ങയും ഉപ്പും ചേര്‍ത്തിളക്കുക. ഇവയിലേക്ക് റവയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ദോശമാവിന്റെ അയവില്‍ വീണ്ടും ഇളക്കുക. സോഡാപ്പൊടിയും ഏലയ്ക്കാപൊടിയും ചേര്‍ത്ത് അര മണിക്കൂര്‍ വയ്ക്കുക. നെയ്യ് പുരട്ടിയ പാനില്‍ ചുട്ട് എടുത്ത് ഉപയോഗിക്കാം.
STORY HIGHLIGHTS; PINEAPPLE DHOSHA