Recipe

വെജിറ്റബിൾ ഫ്രൈഡ് റൈസ്

ചേരുവകൾ

ബിരിയാണി അരി – അര കിലോ
സവാള – 75 ഗ്രാം
കാരറ്റ് , ബീന്‍സ് – 50 ഗ്രാം വീതം
പച്ച മുളക് – നാലെണ്ണം
നെയ്യ് – കാല്‍ കപ്പ്
മുട്ട – രണ്ടെണ്ണം
കുരുമുളക് പൊടി – കാല്‍ ടീസ്പൂണ്‍
ഏലക്ക – മൂന്നെണ്ണം
കറുവാപട്ട ( ഒരിഞ്ച്) – ഒരു കഷണം
ഗ്രാമ്പൂ – രണ്ടെണ്ണം
ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ആദ്യമായി അരി കഴുകി വെള്ളം ഊറ്റി കളയുക. പിന്നീട് അതില്‍ പകുതി നെയ്യൊഴിച്ച് വറുക്കണം. വറുത്ത അരി, ഗ്രാമ്പൂ, കറുവാപട്ട, ഏലക്ക, ഉപ്പ് എന്നിവ തിളച്ച വെള്ളത്തില്‍ ചേര്‍ത്ത് വേവിക്കണം. വെവേറിയാല്‍ വെന്തു കുഴയും. വെന്തു കഴിഞ്ഞ ശേഷം ബാക്കി നെയ്യില്‍ കാരറ്റ്, ബീന്‍സ്, സവാള, പച്ചമുളക് എന്നിവ അരിഞ്ഞിട്ടു വഴറ്റണം. അതിനു ശേഷം മുട്ട അടിച്ചു ചേര്‍ത്ത് ചിക്കി പൊരിക്കണം. ചോറും കുരുമുളക് പൊടിയും ഇതില്‍ ചേര്‍ത്ത് നല്ല വണ്ണം ഇളക്കി ഇളം തീയില്‍ പത്തു മിനിറ്റ് ചൂടാക്കണം.