വളരെ കുറച്ച് സിനിമകള്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ വളരെ പെട്ടെന്ന് ഇടം നേടിയ യുവ നായികയാണ് ജ്യോതി കൃഷ്ണ. ദിലീപിനൊപ്പം ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തിന് ശേഷം നടി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജ്യോതി കൃഷ്ണ. ഇപ്പോളിതാ സിനിമയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.
‘ഡിപ്ലോമാറ്റിക് ആയിട്ട് നില്‍ക്കുന്നവര്‍ക്കാണ് സിനിമയില്‍ കൂടുതലും അവസരങ്ങള്‍ ലഭിക്കുന്നത്. ആരെയും വെറുപ്പിക്കാതെ അഭിപ്രായങ്ങള്‍ ഉളളവര്‍ക്കും ഭയങ്കര ഡിപ്ലോമാറ്റിക് ആയിട്ട് നില്‍ക്കുന്നവര്‍ക്കുമാണ് എപ്പോഴും അവസരങ്ങള്‍ ഉള്ളത്. പക്ഷേ ഇന്നത്തെ പെണ്‍കുട്ടികള്‍, ഇപ്പോഴത്തെ ജനറേഷന് 20-23 വയസ്സുള്ള കുട്ടികളൊക്കെ ഭയങ്കര ബോള്‍ഡ് ആണ്. അവര്‍ ഒന്നിനെക്കുറിച്ചും ബോതേഡ് അല്ല. അവര്‍ അവരുടെ കഴിവില്‍ ഭയങ്കര കോണ്‍ഫിഡന്റ് ആണ്. അവര്‍ക്ക് കിട്ടാനുള്ളത് കിട്ടും എന്ന് പറയുന്ന ഒരു സംഭവം. അവര്‍ അഭിപ്രായങ്ങള്‍ കൂടുതലും പറയുന്നുണ്ട്.’
‘അത് സോഷ്യല്‍ മീഡിയ നല്ല രീതിയില്‍ ഇത് ചെയ്യുമെങ്കിലും അവര്‍ അതിനെ കെയര്‍ ചെയ്യുന്നൊന്നുമില്ല. എന്തുവന്നാലും നെവര്‍ മൈന്‍ഡ് ആണ്. പിന്നെ അത് രണ്ടു ദിവസത്തേക്കേ ഉള്ളൂ, അടുത്തത് വരുമ്പോള്‍ അടുത്തത് വരുന്നു.. അങ്ങനെ ഒരു മാറ്റം ഇപ്പോള്‍ സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് തോനുന്നു. ഞാനും ഭയങ്കര അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ചിട്ടുള്ള ഒരാളാണ്. ഞാന്‍ കുറെ പോസ്റ്റുകള്‍ ഇടലും ഫേസ്ബുക്കില്‍ പ്രതികരിക്കലും ഒക്കെ ചെയ്തിട്ടുണ്ട്. പക്ഷേ അതുകൊണ്ടൊക്കെ തന്നെ എനിക്ക് സിനിമയില്‍ ഒരുപാട് നാള് വീട്ടില്‍ ഇരിക്കേണ്ടി വന്നിട്ടുണ്ട്’, ജ്യോതി കൃഷ്ണ പറഞ്ഞു.
story highlights: Jyoth Krishna about film industry