Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ആമയിഴഞ്ചാന്‍ തോട്ടില്‍ വീണുമരിച്ച ജോയയിയുടെ അമ്മയ്ക്ക് വീടുവെച്ച് കൊടുക്കുമോ: വാക്കു പാലിക്കാന്‍ ഇനി എത്രകാലം കാത്തിരിക്കണം

സ്ഥലം വാങ്ങാന്‍ പണം തികയില്ലെന്ന് ജില്ലാ പഞ്ചായത്തിന്റെ രോദനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 28, 2024, 03:34 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒരു വീടുവെയ്ക്കാന്‍ എത്രമാസം വേണം. കുറഞ്ഞത് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ എടുക്കും. ഇത് നമ്മുടെ ഇഷ്ടത്തിന് ചെയ്യുന്ന വീടാണെങ്കില്‍. എന്നാല്‍, സര്‍ക്കാര്‍ വെച്ചു നല്‍കുന്ന വീടണെങ്കിലോ ?. സര്‍ക്കാരിന്റെ പ്ലാനില്‍, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ചെയ്യുന്നതിന്  ആറ് മാസം കഷ്ടിച്ച് മതിയാകും. ഏതെങ്കിലും പ്രത്യേക ദുരന്തത്തില്‍പ്പെട്ട് മരിക്കുന്നവരുടെ കുടുംബത്തിനു വേണ്ടി തദ്ദേശ ഭരണസ്ഥാപനങ്ങള്‍ പ്രഖ്യാപിക്കുന്ന വീടുകളാണെങ്കില്‍ അത് യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കാനേ നോക്കൂ. കാരണം, ആ വീടിനുവേണ്ടി കാത്തിരിക്കുന്നത്, ദുരന്തത്തിന്റെ ഇരകളാണെന്ന ബോധ്യവും ബോധവും ഉള്ളതു കൊണ്ടാണത്.

പക്ഷെ, ദൗര്‍ഭാഗ്യകരമായ ഒരു കാര്യം തിരുവനന്തപുരം കോര്‍പ്പറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഭാഗത്തു നിന്നുണ്ടായിരിക്കുകയാണ്. ഓര്‍മ്മയുണ്ടോ ജോയിയെ ?. തിരുവനന്തപുരം നഗരത്തിന്റെ എല്ലാ മാലിന്യങ്ങളും പേറി ശാപമോക്ഷം കിട്ടാതെ ഒഴുകുന്ന തോട്ടില്‍ വീണ് ജീവന്‍ നഷ്ടപ്പെട്ട മാരായമുട്ടം സ്വദേശി എന്‍. ജോയിയെ. എന്തിലും ഏതിലും ”കേരളം നമ്പര്‍ വണ്‍” എന്ന പരസ്യം നല്‍കുന്നതില്‍ മടിക്കാത്ത, എന്നാല്‍ കേരളം ഏറെ പിന്നിലായിപ്പോകുന്ന കാര്യങ്ങളെക്കുറിച്ച് മിണ്ടാത്തവര്‍ ആ പാവം മനുഷ്യനെ മറുന്നുപോയിരിക്കുന്നു. ജോയിയുടെ അമ്മയ്ക്കു നല്‍കിയ വാക്കും മറന്നിരിക്കുന്നു. അവര്‍ക്കൊരു വീടുവെച്ചു നല്‍കാമെന്ന് മേനി പറഞ്ഞവര്‍ വീടുവെയ്ക്കാന്‍ സ്ഥലം അന്വേഷിക്കുന്നതിന്റെ പേരില്‍ തമ്മില്‍ തര്‍ക്കിക്കുകയാണ് ഇപ്പോഴും.

വീട്‌വെച്ചു നല്‍കാമെന്നേറ്റത് കോര്‍പ്പറേഷന്‍, സ്ഥലം അന്വേഷിച്ച് കണ്ടെത്തി വാങ്ങി നല്‍കേണ്ടത് ജില്ലാ പഞ്ചായത്ത്. സ്ഥലം വാങ്ങാന്‍ പണം അനുവദിക്കുന്നത് തദ്ദേശ വകുപ്പ്. ഇതാണ് പ്രശ്‌നം. സര്‍ക്കാര്‍ അനുവദിച്ച പണത്തിന് സ്ഥലം കിട്ടില്ലെന്നും കൂടുതല്‍ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് കത്തു കൊടുത്തിരിക്കുകയാണിപ്പോള്‍. സ്ഥലം കിട്ടാത്തതു കൊണ്ട് കോര്‍പ്പറേഷന് വീടുവെച്ചു നല്‍കാന്‍ കഴിയുന്നില്ലെന്ന ന്യായം. സ്ഥലത്തിന് അനുവദിച്ച തുക പോരെന്ന നായം പറഞ്ഞ് ജില്ലാ പഞ്ചായത്ത്. ഇങ്ങനെ ന്യായം പറഞ്ഞ് കാലം കഴിച്ചു കൂട്ടുമ്പോള്‍ ജോയിയെ സ്വാഭാവികമായും മറന്നു പോകും.

പക്ഷെ, ആ അമ്മയ്ക്ക് മകനെ മറക്കാനാവില്ലല്ലോ. സര്‍ക്കാര്‍ നല്‍കിയ വാക്ക് മറന്നുപോയേക്കാം. എങ്കിലും കടമ മറക്കാന്‍ പാടില്ലെന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ കോര്‍പ്പറേഷനോടുണ്ട്. വീടുവെച്ചു കൊടുക്കാന്‍ തീരുമാനിക്കുമ്പോള്‍ അതില്‍ വീടുവെയ്ക്കാനുള്ള സ്ഥലവും കൂടി ഉള്‍പ്പെടാത്തതെന്താണ്?. സ്ഥലം ജില്ലാപഞ്ചായത്താണ് നല്‍കേണ്ടതെന്ന വാശി എന്തിനാണ്. ഒരമ്മയെ ഇനിയും വേദനിപ്പിക്കുന്നതിനേക്കാള്‍ പൊള്ള വാഗ്ദാനം നല്‍കാതെ മിണ്ടാതിരുന്നാല്‍ മതിയായിരുന്നില്ലേ. നഗരവാസികളുടെ മാലിന്യം നീക്കാന്‍ ഇറങ്ങിയ ജോയിയെ കാണാതായപ്പോള്‍ എന്തൊക്കെ സംവിധാനങ്ങളാണ് എത്തിച്ചത്. എന്തൊക്കെയാണ് ആമയിഴഞ്ചാന്‍ തോട്ടിനു മുകളില്‍ നിന്നുകൊണ്ട് മേയര്‍ പറഞ്ഞത്.

ReadAlso:

ചാണ്ടി ഉമ്മന്റെ പോക്ക് അച്ഛന്റെ വഴിയേ ?: നിമിഷപ്രിയയ്ക്കു വേണ്ടി എന്തും ചെയ്യാന്‍ ഇറങ്ങിത്തിരിച്ചത് ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹം നടപ്പാക്കാന്‍; സാധ്യമായ എല്ലാ വഴികളിലൂടെയും ശ്രമം തുടരും; ബ്ലഡ്മണിയും ഉറപ്പാക്കും; ഇത് ചാണ്ടി ഉമ്മന്റെ ഉറപ്പ്

ഇപ്പ ശര്യാക്കിത്തരാം !!: F-35B ബ്രിട്ടീഷ് യുദ്ധവിമാനം ശരിയാക്കി; ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുഖവാസം അവസാനിപ്പിച്ച് മടങ്ങുന്നു; വിരുന്നെത്തി കുടുങ്ങിയത് ജൂണ്‍ 14ന്; ഇനി തിരിച്ചു പറക്കാനുള്ള അനുമതി കിട്ടിയാല്‍ മതി

ഇവിടെ മതം ജയിക്കുമോ ?: നിയമവും ദയാധനവും നയതന്ത്രവുമെല്ലാം തോറ്റു ?; നിമിഷപ്രയയുടെ ആയുസിന് ഒരുരാത്രിയുടെ നീളം മാത്രം; നാളെ വധിക്കും ?

തരൂര്‍ ഇനി കോണ്‍ഗ്രസില്‍ എത്രനാള്‍ ?: ‘പുറത്തു’ പോക്കിന് ഊര്‍ജ്ജം നല്‍കാന്‍ അടിയന്തിരാവസ്ഥാ ലേഖനം കൂട്ട് ?; എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചതു പോലെ നീക്കങ്ങള്‍ ?

ഡയസ്‌നോണ്‍ വെറും നാടകം: KSRTC ഓടുമെന്ന് പറഞ്ഞത് മന്ത്രിയുടെ നാടക ഡയലോഗ്; ഡ്യൂട്ടിക്കെത്തിയവരെ തടഞ്ഞിട്ടും പോലീസ് സഹായമില്ല; ഇന്നത്തെ KSRTC നഷ്ടം ആരുടെ കണക്കില്‍ കൊള്ളിക്കും മന്ത്രീ ?

ഇന്നും ആമയിഴഞ്ചാന്‍ തോട് മാലിന്യ തോടായിത്തന്നെ ഒഴുകുകയാണ്. അതിനെ ഒന്നും ചെയ്യാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. വെറും രാഷ്ട്രീയ സ്റ്റണ്ടിനപ്പുറം മേയര്‍ ആര്യാ രാജേന്ദ്രകന് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ അവര്‍ക്ക് വീട് വെച്ചു കൊടുക്കുകയാണ് വേണ്ടത്. അതും യുദ്ധകാലാടിസ്ഥാനത്തില്‍. ഒരു വീടു വെയ്ക്കാന്‍ കോര്‍പ്പറേഷന്‍ ഭരിക്കാന്‍ കിട്ടുന്ന അഞ്ചു വര്‍ഷമൊന്നും വേണ്ട. കൊട്ടാരമോ മണി മാളികയോ ഒന്നുമല്ലല്ലോ പണിയുന്നത്. കോടികള്‍ മുടക്കുകയുമല്ല. കോര്‍പ്പറേഷന്റെ ഭവനനിര്‍മ്മാണ ചട്ടവും നിയമവും വെച്ചുള്ള വീടല്ലേ. അത് നിര്‍മ്മിക്കാന്‍ എത്ര സമയം വേണമെന്ന് ജനങ്ങള്‍ക്കറിയാം.

ഇന്നും വീടിന് സ്ഥലം കണ്ടെത്താന്‍ പോലും കഴിയാത്ത ഭരണ വര്‍ഗത്തിന്റെ വാക്കിനെ ജനം എങ്ങനെ വിശ്വസിക്കും. ജോയിയുടെ ദാരുണമായ മരണം സംഭവിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും സ്ഥലം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട് നില്‍ക്കുകയാണ് ഭരണ വര്‍ഗം. എന്തു തോല്‍വിയാണിത്. ഇങ്ങനെയാണ് ദുരന്ത ബാധിതരുടെ കുടുംബങ്ങളെ ചേര്‍ത്തു പിടിക്കുന്നത്. വയനാടിനെ സഹായിക്കാന്‍ ദുരിതാശ്വാസ ഫണ്ട് പിരിക്കുന്നതു പോലെ, ജോയിയുടെ അമ്മയ്ക്ക് ഒരു വീടുവെച്ചു കൊടുക്കാന്‍ സ്ഥലത്തിനായി ജനങ്ങളോടു ചോദിക്കൂ. അവര്‍ പണം കണ്ടെത്തിത്തരും. അങ്ങനെയെങ്കിലും ആ അമ്മയെ സഹായിക്കണം.

കേരളത്തിന്റെ സ്ഥലമെല്ലാം കൈവശമുള്ള റവന്യൂ വകുപ്പിനും സ്ഥലമില്ല, ജില്ലാ പഞ്ചായത്തിന്റെ സ്ഥലവുമില്ല, സ്വകാര്യ ഭൂമി വാങ്ങാന്‍ പണവും തികയില്ല. ഈ അവസ്ഥയില്‍ ജോയിയുടെ അമ്മക്ക് വീട് കിട്ടുമെന്ന പ്രതീക്ഷയും വേണ്ട. വീടുവെച്ചു കൊടുക്കാമെന്നല്ലേ പറഞ്ഞിട്ടുള്ളൂ. എന്ന് കൊടുക്കുമെന്നു പറഞ്ഞിട്ടില്ലല്ലോ. അതുകൊണ്ട് ഇഷ്ടംപോലെ സമയമുണ്ട്. ജോയിയുടെ അമ്മ മരിക്കുന്നതിനു മുമ്പെങ്കിലും വീട് കിട്ടുമോ എന്നാണ് ഇപ്പോള്‍ സംശയം.

content highlights; Will you give a house to Joyai’s mother, who died after falling in the turtle pond: How long should I wait to keep my promise?

Tags: N JOY AND MOTHERDISTRICT PANCHAYATHആമയിഴഞ്ചാന്‍ തോട്ടില്‍ വീണുമരിച്ച ജോയയിയുടെ അമ്മയ്ക്ക് വീടുവെച്ച് കൊടുക്കുമോവാക്കു പാലിക്കാന്‍ ഇനി എത്രകാലം കാത്തിരിക്കണംANWESHANAM NEWSAnweshanam.comTRIVANDRUM CORPORATIONAAMAIZHANJAAN THODUAAMAIZHANJAAN CANALN JOYAAMAIZHANJAAN DISASTER

Latest News

നിപ; സംസ്ഥാനത്ത് സമ്പർക്കപ്പട്ടികയിൽ 674 പേര്‍ | nipah-674-people-in-the-states-contact

വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം സംസ്കരിച്ചു | Body of Vipanchika’s daughter Vaibhavi, who committed suicide in Sharjah, cremated

ടെക്‌നോപാര്‍ക്ക് @ 35: പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തിയാകുന്നു; വരുന്നത് 10,000 പുതിയ തൊഴിലവസരം

അപകടങ്ങൾ ആവർത്തിക്കരുത്; മിഥുൻ്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി | pinarayi vijayan on midhun death row

നിമിഷ പ്രിയയുടെ ശിക്ഷ; ഒടുവില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.