ആവശ്യമായവ:-
1. കണവ- ഒരു ബൗൾ
(മഞ്ഞൾ പൊടി, ഉപ്പ് ഇട്ടു വേവിച്ചത് )
2. ചെറിയ ഉള്ളി -(രണ്ടായി കട്ട് ചെയ്തത് ഒരു ബൗൾ )
3.ഇഞ്ചി (ഒരു ചെറിയ, കഷണം ),വെളുത്തുള്ളി (2 എണ്ണം പൊളിച്ചത് )…
ഇവ അധികം പേസ്റ്റ് ആകാത്തത്..
4. പെരിഞ്ജീരകം ( 1 ടീസ്പൂൺ )
5.മഞ്ഞൾപൊടി (1/4 ടീസ്പൂൺ )
6.(മുളക് പൊടി (2 ടേബിൾസ്പൂൺ )
എരിവ് ആവശ്യം ഉള്ളവർക്ക് കൂടുതൽ ചേർക്കാം
7.പച്ചമുളക് (2)
8.കറി മസാല പൊടി (1/4 ടീസ്പൂൺ )
9.തേങ്ങ ചിരകിയത് (ഒരു തേങ്ങയുടെ പകുതി )
10.കറിവേപ്പില (ആവശ്യത്തിന് )
11.വറ്റൽ മുളക് ( 2)
12.വെളിച്ചെണ്ണ ( 2 1/2 ടേബിൾസ്പൂൺ വേണമെങ്കിൽ കുറച്ച് കൂടി ചേർക്കാം..
ഓരോരുത്തരുടെ ഇഷ്ടം അനുസരിച്ച്.. )
13.കടുക് ( 1 ടീസ്പൂൺ )
( തേങ്ങ ചിരകിയതും, മഞ്ഞൾ പൊടി, കറി മസാല, മുളക്പൊടി ഇവ നന്നായി കൈകൊണ്ടു ഞെരടി വയ്ക്കുക )
തയ്യാറാകുന്ന വിധം:-
പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക. കടുക് ഇട്ടു പൊട്ടിക്കുക. പേരുംഞ്ജീരകം, വറ്റൽ മുളക്, കറിവേപ്പില ഇടുക… അത് ബ്രൗൺ നിറം ആകുമ്പോൾ ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ഇടുക.
അത് പകുതി നിറം മാറുമ്പോൾ അറിഞ്ഞു വച്ചിരിക്കുന്ന ഉള്ളി, പച്ചമുളക് ഇട്ടു വഴറ്റുക, അത് വഴന്നു പകുതി വെന്തുവരുമ്പോൾ വേവിച്ച കൂന്തൽ (കണവ ) ഇടുക.നന്നായി ഇളക്കുക. എന്നിട്ട് തയാറാക്കിയ അരപ്പ് ചേർത്ത് 15മിനിറ്റ്
വയ്ക്കുക.. ആവശ്യത്തിന് ഉപ്പും ചേർക്കുക.15 മിനിറ്റ് കഴിഞ്ഞു നന്നായി ഇളക്കി വെള്ളമയം തോർത്തി എടുക്കുക.
തണുക്കുമ്പോൾ ഒരു ബൗളിൽ മാറ്റുക.