Recipe

ചപ്പാത്തി ബാക്കി വന്നാൽ ഈ എഗ് റോൾ തയ്യാറാക്കി നോക്കൂ- Egg chappathyi roll

ഭക്ഷണം പാഴാക്കാൻ അർക്കും താൽപ്പര്യം ഉണ്ടാവില്ല. ഇനി അടുക്കളയിൽ ചപ്പാത്തി ബാക്കി വന്നാൽ ഈ എഗ് റോൾ തയാറാക്കാം.

ആവശ്യമുള്ള സാധനങ്ങൾ

  • ചപ്പാത്തി – 1
  • മുട്ട – 1
  • സവാള അരിഞ്ഞത് – 1/2 കപ്പ്
  • കാരറ്റ് – 1/2 കപ്പ് അരിഞ്ഞത്
  • കാബേജ് – 1 കപ്പ് അരിഞ്ഞത്
  • കാപ്സിക്കം – 1/2 കപ്പ് അരിഞ്ഞത്
  • എണ്ണ – 1 ടേബിൾസ്പൂൺ
  • കുരുമുളക് പൊടി – 1/2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ബട്ടർ – 1/2 ടീസ്പൂൺ
  • മയോണൈസ്‌ – 1 ടേബിൾസ്പൂൺ
  • ടൊമാറ്റോ കെച്ചപ്പ് – 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള , കാരറ്റ് , കാബേജ്, കാപ്സിക്കം , ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് വഴറ്റുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി തണുക്കാൻ വയ്ക്കുക.  ചപ്പാത്തി ബട്ടർ തേച്ച് രണ്ട് വശവും മൊരിച്ചെടുത്ത് മാറ്റി വയ്ക്കുക.

ഒരു മുട്ട പൊട്ടിച്ച് അൽപ്പം ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി അടിച്ച് എടുക്കുക. ഇത് ചൂടായ തവയിൽ ഒഴിക്കുക, മുട്ടയുടെ മുകളിൽ തയാറാക്കിയ ചപ്പാത്തി വെച്ച് നന്നായി അമർത്തി രണ്ട് വശവും വേവിച്ച് എടുക്കുക.

തയാറാക്കിയ ചപ്പാത്തിയിൽ  മയോണൈസ്‌, ടൊമാറ്റോ കെച്ചപ്പ് എന്നിവ തേച്ച് തയാറാക്കിയ  വെജിറ്റബിൾ ഫില്ലിംഗ് നടുവിൽ വെച്ച്  ചപ്പാത്തി ചുരുട്ടി എടുക്കാം.

STORY HIGHLIGHT: Egg chappathyi roll