ചേരുവകള്‍
- ബിരിയാണി അരി -1 കിലോ
- ബീഫ് കഷണങ്ങള്‍ ആക്കിയത് -1 കിലോ
- നെയ്യ് -250 ഗ്രാം
- സവാള -250 ഗ്രാം
- പട്ട -4 കഷണം
- അണ്ടിപരിപ്പ് -50 ഗ്രാം
- ഉണക്കമുന്തിരി -50 ഗ്രാം
- ഇഞ്ചി -1 ടേബിള്‍സ്പൂണ്‍
- വെളുത്തുള്ളി -5 അല്ലി
- ഏലക്ക -6 എണ്ണം
- ജാതിക്ക -കാല് കഷണം
- പെരുംജീരകം -1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി (നിറത്തിന്) -പാകത്തിന്
- കസ്കസ് -പാകത്തിന്
- ചെറു നാരങ്ങാനീര് -1 ടേബിള്‍സ്പൂണ്‍
- മല്ലി അരച്ചത് -2 ടേബിള്‍സ്പൂണ്‍
- ഉപ്പ് -പാകത്തിന്
- പനിനീര് -2 ടീസ്പൂണ്‍
- മൈദ -2 കപ്പ്
- കറിവേപ്പില -ആവശ്യത്തിന്
- മല്ലിയില,പുതിനയില -ആവശ്യത്തിന്
- തൈര് -2 കപ്പ്
പാകം ചെയ്യുന്ന വിധം
അരി കഴുകി വൃത്തിയാക്കി കറുവപ്പട്ട കഷണങളും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ അരി വാര്‍ത്തെടുത്തു ഒരു പരന്ന പാത്രത്തില്‍ നിരത്തണം.അണ്ടിപരിപ്പ്,ഉണക്കമുന്തിരി,സവാള
അരിഞ്ഞതിന്റെ പകുതി എന്നിവ നെയ്യില്‍ വറുത്തു കോരുക. ബാക്കി സവാള നെയ്യില്‍ വഴറ്റിയെടുക്കുക.ബീഫ് കഷണങളും സവാള വഴറ്റിയതും ഇഞ്ചിയും
വെളുത്തുള്ളിയും മല്ലി,കസ്കസ് എന്നിവ അരച്ചെടുത്തതും തൈരും ചെറുനാരങ്ങാനീരും ഏലക്ക,ജാതിക്ക എന്നിവ പൊടിച്ചതും ഉപ്പും ചേര്‍ത്ത് കൂട്ടിയോജിപ്പിക്കുക.ഇതു പാകം ചെയ്ത് ഒരു പാത്രത്തില്‍ നിരത്തണം. ഇതിന് മുകളില്‍ പാതി വെന്ത ചോറിന്റെ പകുതിയും നിരത്തണം. ഇതിന് മുകളില്‍ വറുത്തു വെച്ചിരിയ്ക്കുന്ന അണ്ടിപരിപ്പ്,ഉണക്കമുന്തിരി,സവാള എന്നിവ നിരത്തുക.പാത്രം ഒരു അടപ്പ് കൊണ്ട് അടയ്ക്കണം.കനലില്‍
ഒരു മണിക്കൂര്‍ വേവിച്ചശേഷം വാഴയില ചെറുതായി വാട്ടിയെടുക്കണം. ശേഷം ദം ചെയ്തുവച്ചിരിക്കുന്ന ബിരിയാണി, ഇലകളിലേക്ക് മാറ്റി, പൊതികളാക്കിഎടുക്കുക. നന്നായി പൊതിഞ്ഞു, അതിനുമുകളിൽ ഫോയിൽപേപ്പറോ ന്യൂസ്പേപ്പറോ വച്ച് ഒന്നുകൂടി പൊതിഞ്ഞെടുക്കുക.പൊതികളാക്കി ഒരു മണിക്കൂർ എങ്കിലും കഴിഞ്ഞേ വിളമ്പാൻ പാടുള്ളൂ. അച്ചാർ, കച്ചംബർ എന്നിവ ഇഷ്ടമുള്ളവർക്ക് ബിരിയാണി പൊതിയുമ്പോൾ അതും കൂടെ ചേർക്കാവുന്നതാണ്.