Celebrities

‘അച്ഛനും അമ്മയും വളര്‍ത്തിയത് ശരിയല്ല എന്നൊക്കെയാണ് പറയുന്നത്, ഞാനൊക്കെ ആത്മഹത്യ ചെയ്യേണ്ട സമയം പണ്ടേ കഴിഞ്ഞു’: അമൃത സുരേഷ്

പോട്ടെ പുല്ല് എന്ന് പറഞ്ഞ് നമുക്ക് മിണ്ടാതിരിക്കാം കുറെയൊക്കെ

ഗായിക അമൃത സുരേഷിനെയും മുന്‍ ഭര്‍ത്താവിനെക്കുറിച്ചുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ചര്‍ച്ച ചെയ്യപ്പെടുന്നത്. നടന്‍ ബാലയ്‌ക്കെതിരെ മകള്‍ അവന്തിക ഇട്ട ഒരു വീഡിയോ പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് മറുപടി നല്‍കി ബാലയും ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ തന്റെ മുന്‍കാല ദുരനുഭവങ്ങള്‍ എല്ലാം പങ്കുവെച്ചുകൊണ്ട് ഗായിക അമൃത സുരേഷും സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇതാ അമൃത സുരേഷിന്റെ ഒരു പഴയകാല ഇന്റര്‍വ്യൂ ആണ് വലിയ ശ്രദ്ധ നേടുന്നത്.

‘എന്റെ കുടുംബം എന്ന് പറയുന്നത് ഒരു മരം പോലെയാണ് എന്ത് പറ്റിയാലും എന്റെ അച്ഛന്‍, അമ്മ, അഭി എന്നിവര്‍ എന്റെ ഒപ്പം ഉണ്ട്. ഈ ഒരു വിവാദങ്ങളും കാര്യങ്ങളും എന്നൊക്കെ പറയുമ്പോള്‍ ഞങ്ങളൊക്കെ പിന്നെയും പറയാം ഇപ്പോഴത്തെ ജനറേഷന്‍ ആണെന്ന് പോട്ടെ പുല്ല് എന്ന് പറഞ്ഞ് നമുക്ക് മിണ്ടാതിരിക്കാം കുറെയൊക്കെ. പക്ഷെ അച്ഛന്‍, അമ്മ എന്ന് പറയുമ്പോള്‍ അവര്‍ മുമ്പത്തെ ജനറേഷന്‍ ആണ്. അവരൊക്കെ ഒരുപാട് വിഷമിച്ചിട്ടുണ്ട്.. എന്ന് പറഞ്ഞാല്‍, എന്തൊക്കെ പറഞ്ഞാലും ഈ കമന്‍സില്‍ ഒക്കെ വരുന്നത് അച്ഛനും അമ്മയും വളര്‍ത്തിയത് ശരിയല്ല എന്നൊക്കെയാണ്. നമ്മുടെ പ്രശ്‌നങ്ങള്‍, നമ്മള്‍ അനുഭവിച്ച കാര്യങ്ങളും, നമ്മള്‍ ലൈഫില്‍ കണ്ട കാര്യങ്ങളും ഇതുവരെ ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഞാന്‍ ഇനി പറയാനും പോകുന്നില്ല.’

‘പക്ഷെ ഇത് ഏറ്റവും നന്നായിട്ട് അറിയാവുന്നത് നമ്മുടെ കുടുംബത്തിന് മാത്രമാണ്. അത് കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ളത് ഞങ്ങള്‍ മാത്രമാണ്. അപ്പോള്‍ അവര്‍ക്കറിയാം എന്താണ് ഇതിനകത്ത് നടക്കുന്നതെന്ന്. ഞാനൊക്കെ ആത്മഹത്യ ചെയ്യേണ്ട സമയം പണ്ടേ കഴിഞ്ഞു. ഇങ്ങനെയുള്ളവര്‍ മാത്രം മതി നമ്മളെ ചേര്‍ത്ത് പിടിക്കാന്‍. എന്തെങ്കിലും വിഷമിച്ചൊക്കെ ഇരിക്കുകയാണെങ്കില്‍ അച്ഛനും അമ്മയും പറയാറുണ്ട്, വാ പുറത്ത് പോയിട്ട് വരാം എന്നൊക്കെ. കാരണം അത്രമാത്രം കാര്യങ്ങള്‍.. സോഷ്യല്‍ മീഡിയ അറ്റാക്ക്‌സ് ഒക്കെ ഉണ്ടായിട്ടുണ്ട്. ഭാഗ്യവതിയായ ഒരു കുഞ്ഞുവാവയാണ് എന്റെ പാപ്പു. ഇത്രയും നല്ല ഒരു അപ്പൂപ്പനെയും അമ്മൂമ്മയെയും ആണ് അവള്‍ക്ക് കിട്ടിയിരിക്കുന്നത്.’, അമൃത സുരേഷ് പറഞ്ഞു.

STORY HIGHLIGHTS: Singer Amritha Suresh about her family