തെലുങ്ക് നടൻ രാംചരണിനോടുള്ള ആദരസൂചകമായി ലണ്ടനിലെ മാഡം ട്യുസോ വാക്സ് മ്യൂസിയത്തിൽ മെഴുക് പ്രതിമ ഒരുങ്ങുന്നു. രാംചരണിനെ കൂടാതെ അദ്ദേഹത്തിൻ്റെ വളർത്തുനായ റെെമിൻ്റെ പ്രതിമയും ഒരുക്കും.
അബുദാബിയിൽ നടന്ന ഐ. ഐ. എഫ്. എ അവാർഡ്സിൽ സ്പെഷ്യൽ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് അധികൃതർ രാംചരണിൻ്റെ മെഴുക് പ്രതിമ ഒരുക്കുന്ന കാര്യം അറിയിച്ചത്.
നടൻ്റെയും റെെമിൻ്റേയും അളവുകൾ എടുക്കുന്നതും വളർത്തുനായ്ക്ക് ഒപ്പം സ്റ്റുഡിയോയിലേയ്ക്ക് കടന്നുവരുന്നതും വീഡിയോയിലൂടെ കാണാം. മാഡം ട്യുസോ വാക്സ് മ്യൂസിയത്തിൽ തന്റെ മെഴുക് പ്രതിമ നിർമിക്കുന്നതിലെ സന്തോഷവും താരം പങ്കുവെച്ചു.
STORY HIGHLIGHT: Ram Charan to get a wax statue at Madame Tussauds Singapore