മലയാളം തമിഴ് സീരിയല്‍ രംഗത്തെ സജീവ സാന്നിധ്യമാണ് മേഘ്ന വിന്‍സന്റ്. താരം ചെയ്ത നിരവധി കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. കുടുംബ പ്രേക്ഷകര്‍ക്ക് പലര്‍ക്കും വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മേഘ്ന. ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന ക്യാരക്ടര്‍ ആണ് മേഘനയ്ക്ക് ഇത്രയധികം പ്രശസ്തി നേടിക്കൊടുത്തത്. ഇപ്പോള്‍ സീരിയല്‍ രംഗത്തേക്ക് വലിയ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഒപ്പം തന്നെ തന്റെ യൂട്യൂബ് ചാനലിലും സോഷ്യല്‍ മീഡിയയിലും എല്ലാം സജീവമായി തുടരുകയാണ് മേഘ്ന. ഇപ്പോള്‍ ഇതാ തന്റെ അമ്മയെ കുറിച്ച് മേഘ്ന പറഞ്ഞ ചില വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ആകെ ശ്രദ്ധ നേടിയിരിക്കുന്നത്.
‘എനിക്കൊരു വിഷമം വന്നു കഴിഞ്ഞാല്‍ അമ്മയ്ക്ക് അത് താങ്ങാന്‍ കഴിയില്ല. അമ്മ ഒന്നാമത് സിംഗിള്‍ പേരെന്റ് ആണ്. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, എന്റെ കല്ല്യാണത്തിന്റെ അന്നാണ് ഞാന്‍ അറിയുന്നത് അമ്മ അങ്ങനെ ചെയ്തിട്ടുണ്ടെന്ന്. അമ്മയുടെ ഒരു സൂഹൃത്ത് വന്നിട്ട് എന്നോട് പറഞ്ഞു, മോളുടെ അടുത്ത് ഒരു കാര്യം പറയാനുണ്ട് എന്ന്. അമ്മ ഇതുപോലെ അമ്മയ്ക്ക് ഒട്ടും പറ്റുന്നുണ്ടായിരുന്നില്ല ആ സമയത്ത്. ഫിനാന്‍ഷ്യലി ഭയങ്കര ഡൗണ്‍ ആയിരുന്നു. അപ്പോള്‍ മോള്‍ക്ക് സെര്‍ലാക്ക് വാങ്ങിത്തരാന്‍ പോലും ഉള്ള കാശ് അമ്മയുടെ കയ്യില്‍ ഇല്ലായിരുന്നു. എന്നിട്ട് അമ്മയുടെ രക്തം കൊടുത്തിട്ടാണ് നിനക്ക് വാങ്ങിച്ചു തന്നുകൊണ്ടിരുന്നത് എന്ന്.’
‘അപ്പോള്‍ ശരിക്കും പറഞ്ഞു കഴിഞ്ഞാല്‍ അമ്മ അത് എന്നോട് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് അത് അത്ര വലിയ എഫക്ട് തോന്നില്ലായിരുന്നു. പക്ഷെ അമ്മയെ അറിയാവുന്ന ഈ സംഭവങ്ങളൊക്കെ അറിയാവുന്ന ഒരാള്‍ വന്ന് സംസാരിച്ചപ്പോള്‍ തന്നെ ശരിക്കും എനിക്ക് ശ്ശേ എന്ന് ആയിപ്പോയി. അമ്മയുടെ രക്തം കൊണ്ടാണോ ഞാന്‍ ഭക്ഷണം കഴിച്ചത് എന്നുള്ള ഒരു ഇത്. അപ്പോള്‍ ഇങ്ങനെ എനിക്ക് വേണ്ടി ഇത്രയും ഇറങ്ങിവന്ന് ചെയ്യാന്‍ പറ്റുന്ന ഒരു അമ്മയ്ക്ക് എന്റെ ജീവിതത്തില്‍ ചീത്ത കാര്യങ്ങള്‍ നടക്കുന്നതൊന്നും സഹിക്കാന്‍ പറ്റില്ല.’ മേഘ്ന പറഞ്ഞു.
STORY HIGHLIGHTS: Meghna Vincent about her mother