കടല -200 g
വെള്ളം –
ഉപ്പ് –
പച്ചക്കായ -500g
മഞ്ഞൾപ്പൊടി -½tpn
തേങ്ങ – അര മുറി
വെളുത്തുള്ളി -6 അല്ലി
ജീരകം -½ tpn
കുരുമുളക് -1 tpn
പച്ചമുളക് -4
കറിവേപ്പില –
വെളിച്ചെണ്ണ -2 tpn
കടുക് – 1 tpn
വറ്റൽ മുളക്
ആദ്യം തന്നെ ഒരു കുക്കറിലേക്ക് 3 മണിക്കൂർ കഴുകി കുതിർത്ത് വെച്ചിരിക്കുന്ന 200g കടലയിടുക.ഇതിലേക്ക് 1 കപ്പ് ചൂടു വെള്ളം,ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് 5 വിസിൽ വരെ വേവിച്ച് ഓഫ് ചെയ്യാം. ഇനി മറ്റൊരു പാത്രത്തിൽ 500 g പച്ചക്കായ അരിഞ്ഞത് ഇടുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്,അര ടീസ്പൂൺ മഞ്ഞപ്പൊടി,2 കപ്പ് ചൂടുവെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ,10 മിനിട്ട് അടച്ച് വെച്ച് വേവിക്കാം. ഇനി അരമുറി തേങ്ങ ചിരകിയത്,6 അല്ലി വെളുത്തുള്ളി,അര ടീസ്പൂൺ ജീരകം,1 ടീസ്പൂൺ കുരുമുളക്, എന്നിവ ഒരു മിക്സി ജാറിൽ ഇട്ട് അരച്ചെടുക്കുക.. അപ്പോഴേക്കും കായ വെന്ത് വന്നിട്ടുണ്ടാകും ഇതിലേക്ക് 4 പച്ചമുളക് കീറയത്,വേവിച്ച കടലയും അതിലെ വെള്ളവും, ചതച്ച് വെച്ച തേങ്ങാക്കൂട്ട്,കുറച്ച് കറിവേപ്പില എന്നിവ ചേർക്കാം. ഇത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം 5 മിനിട്ട് തിളപ്പിക്കുക.ഇത് നന്നായി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം. ഇനി ഇതിലേക്ക് താളിച്ച് ഒഴിക്കാൻ ഒരു പാൻ വെക്കാം.. ഇതിലേക്ക് 2 സ്പൂൺ വെളിച്ചെണ്ണയൊഴിക്കുക. ചൂടാവുമ്പോൾ 1 സ്പൂൺ കടുകിട്ട് പൊട്ടിക്കുക. ശേഷം കുറച്ച് വറ്റൽമുളക്, കറിവേപ്പില എന്നിവ കൂടെയിട്ട് നന്നായി മൂപ്പിച്ച് കറിയിലേക്ക് ഒഴിച്ച് ഇളക്കാം. അപ്പോൾ രുചികരമായ കടലക്കായ കറി റെഡി.