Movie News

ആകാംഷയുണർത്തി ‘ഒരു കട്ടിൽ ഒരു മുറി’ ഒഫീഷ്യൽ ട്രെയിലർ പുറത്ത് – Oru Kattil Oru Muri Official Trailer

ഒരേ സമയം ത്രില്ലും വൈകാരിക മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചിത്രം ഒക്ടോബര്‍ നാലിനാണ് റിലീസ് ചെയ്യുന്നത്

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറിയുടെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു. ഒരേ സമയം ത്രില്ലും വൈകാരിക മുഹൂർത്തങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചിത്രം ഒക്ടോബര്‍ നാലിനാണ് റിലീസ് ചെയ്യുന്നത്. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു കട്ടിലിനെ ജീവനുതുല്യം സ്നേഹിക്കുന്നൊരു സ്ത്രീ. അവരുടെ പരിചയക്കാർ. ആ സ്ത്രീയുടെ ജീവിതത്തിലേക്ക് അവിചാരിതമായി വന്നുചേരുന്ന ഒരു ടാക്സി ഡ്രൈവറും മറ്റൊരു യുവതിയും. ഇവർക്കിടയിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ‘ഒരു കട്ടിൽ ഒരു മുറി’യുടെ ഇതിവൃത്തം.

സപ്ത തരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സപ്ത തരംഗ് ക്രിയേഷന്‍സ്, സമീര്‍ ചെമ്പയില്‍, രഘുനാഥ് പാലേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഘുനാഥ് പലേരിയും അന്‍വര്‍ അലിയും ചേര്‍ന്നാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.  ഷമ്മി തിലകൻ, വിജയരാഘവൻ, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങി അഭിനേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്.

STORY HIGHLIGHT: Oru Kattil Oru Muri Official Trailer