Crime

മദ്യപിക്കുന്നതിനിടെ വാക്കുതർക്കം; പൂന്തുറയില്‍ യുവാവിന് കുത്തേറ്റു

തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന യുവാവിനെ ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേല്‍പിച്ചു. പൂന്തുറ ചേരിയാമുട്ടം സ്വദേശി ഇമ്മാനുവലിന്(25) ആണ് കുത്തേറ്റത്.

രക്തംവാര്‍ന്ന് അവശനിലയിലായ യുവാവിനെ നാട്ടുകാരെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതി ഡാനിയേല്‍ സാബുവിനെ(25) പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് പൂന്തുറ ചേരിയാമുട്ടം ഭാഗത്തായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഡാനിയേല്‍, ഇമ്മാനുവലിന്റെ വയറിലും കഴുത്തിന്റെ ഒരു വശത്തും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇമ്മാനുവല്‍ അപകടനില തരണം ചെയ്‌തെന്ന് പോലീസ് അറിയിച്ചു.