പൈനാപ്പിൾ ഫ്രൈ ചെയ്തു കഴിച്ചിട്ടുണ്ടോ? ഇതാ അഞ്ച് മിനിറ്റിൽ ഒരു കിടിലൻ സ്നാക്ക്. അടിപൊളി പൈനാപ്പിൾ സ്നാക്കാണിത്.
ചേരുവകൾ
- പൈനാപ്പിൾ- 1
- തേങ്ങ- ആവശ്യത്തിന്
- ശർക്കര- 2 ടീസ്പൂൺ
- നെയ്യ്- 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് നെയ്യ് പുരട്ടി ചൂടാക്കുക. ഇതിലേക്ക് ശർക്കര പൊടിച്ചത് ചേർത്ത് അലിയ്ച്ചെടുക്കുക. അതിന് മുകളിലായി പൈനാപ്പിൾ തൊലി കളഞ്ഞ് വട്ടത്തിൽ അരിഞ്ഞതു വെയ്ക്കുക. ശേഷം തേങ്ങ ചിരകിയത് പൈനാപ്പിളിനു മുകളിലായി ചേർക്കുക. ഇരുവശങ്ങളും വേവിച്ച് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റുക.
STORY HIGHLIGHT: pineapple snack