Recipe

കിടിലൻ രുചിയിൽ ചെമ്പരത്തി സ്‌ക്വാഷ് തയ്യാറാക്കിയാലോ? – Hibiscus Squash

വേനൽക്കാലത്ത് ശരീരത്തിനും മനസിനും തണുപ്പേകാൻ തയ്യാറാക്കാം സ്പെഷ്യൽ ചെമ്പരത്തി സ്‌ക്വാഷ്.

ചേരുവകൾ

  • ചെമ്പരത്തി                     12 എണ്ണം
  • പഞ്ചസാര                       1/2 കപ്പ്‌
  • നാരങ്ങാനീര്                  3 ടേബിൾസ്പൂൺ
  • വെള്ളം                             1/2 ലിറ്റർ

തയ്യാറാകുന്ന വിധം

ചെമ്പരത്തിപ്പൂവിന്റെ ഇതൾ അടർത്തിയെടുത്ത് നന്നായി കഴുകി എടുക്കുക. ശേഷം വെള്ളം അടുപ്പിൽ വച്ചു ചെമ്പരത്തി ഇതളിട്ടു നന്നായി തിളപ്പിച്ച്‌ പൂവിന്റെ കളർ മുഴുവൻ വെള്ളത്തിൽ കലർന്നു വരുമ്പോൾ അരിച്ചെടുത്തു പഞ്ചസാര ചേർത്ത് നന്നായി തിളപ്പിച്ചു വെക്കുക. തണുത്തതിന് ശേഷം നാരങ്ങാനീരും ഐസും ചേർത്ത് ഉപയോഗികാം.

  • STORY HIGHLIGHT: Hibiscus Squash