Tech

ഉപയോഗിക്കാതിരുന്നാല്‍ സിം ഡീആക്റ്റിവേറ്റാകുമോ എന്ന ഭയം ഇനി വേണ്ട; കിടിലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍

ഏറ്റവും കുറഞ്ഞ റീച്ചാര്‍ജ് പ്ലാനാണിത്

ബിഎസ്എന്‍എല്‍ 4ജിയും 5ജിയും എത്തുന്നതോടെ നിരവധി ആളുകളാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നതും പുതിയ സിം എടുക്കാനായി താല്‍പ്പര്യപ്പെട്ടു മുന്നോട്ട് വരുന്നതും. തങ്ങളുടെ ഉപയോക്താക്കളെ നിലനിര്‍ത്തുന്നതിന് വേണ്ടിയിട്ട് ഇപ്പോള്‍ ഇതാ ബിഎസ്എന്‍എല്‍ പുതിയ ഒരു റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ്. 91 രൂപയുടെതാണ് ഈ റീച്ചാര്‍ജ് പ്ലാന്‍. എന്നാല്‍ ഇതിന് ഒരു പ്രത്യേകത ഉണ്ട്. എന്തെന്നാല്‍ ഈ റീച്ചാര്‍ജിലൂടെ കോള്‍ സൗകര്യമോ ഡാറ്റയോ മെസ്സേജോ ചെയ്യാന്‍ കഴിയുകയില്ല.

പിന്നെ എന്തിനാണെന്നല്ലേ? 90 ദിവസത്തേക്ക് സിം ആക്റ്റിവേഷന്‍ നിലനില്‍ത്താനാണ് ഈ റീച്ചാര്‍ജ് പ്ലാന്‍. ഉപയോഗിക്കാതിരുന്നാല്‍ സിം കാര്‍ഡ് ഡീആക്റ്റിവേറ്റാകുമോ എന്ന ഭയം ഇനി വേണ്ട എന്ന് സാരം. സിം ആക്റ്റിവേഷന്‍ നല്‍കുന്ന ബിഎസ്എന്‍എല്ലിന്റെ ഏറ്റവും കുറഞ്ഞ റീച്ചാര്‍ജ് പ്ലാനാണിത്. ഫോണ്‍ വിളിക്കണമെങ്കിലോ ഡാറ്റ ലഭിക്കണമെങ്കിലോ മെസ്സേജ് അയക്കണമെങ്കിലോ പ്രത്യേക ഡാറ്റ പാക്കേജുകള്‍ റീച്ചാര്‍ജ് ചെയ്യേണ്ടി വരും.

2025ഓടെ ബിഎസ്എന്‍എല്‍ രാജ്യത്ത് 5ജി വ്യാപിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ബിഎസ്എന്‍എല്‍ 5ജി പരീക്ഷണ ഘട്ടത്തില്‍ എത്തുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ ബിഎസ്എന്‍എല്‍ 5ജി ആദ്യമെത്തുന്ന സ്ഥലങ്ങള്‍; ദില്ലിയിലെ കോണാട്ട് പ്ലേസ്, ജെഎന്‍യു ക്യാംപസ് ഐഐടി ദില്ലി ഐഐടി ഹൈദരാബാദ് ദില്ലിയിലെ സഞ്ചാര്‍ ഭവന്‍ ഗുരുഗ്രാമിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങള്‍ ബെംഗളൂരുവിലെ സര്‍ക്കാര്‍ ഓഫീസ് ദില്ലിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍ എന്നിവയാണ്.

STORY HIGHLIGHTS: BSNL rs 91 recharge plan