ചേരുവകൾ
താറാവ് –
വെളിച്ചെണ്ണ – 2-3 ടേബിള്‍ സ്പൂണ്‍
സവാള – 2
പച്ചമുളക് – 3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടേബിള്‍ സ്പൂണ്‍
കറിവേപ്പില -ആവശ്യത്തിന്
തക്കാളി – 1
മല്ലി പൊടി – 5 ടീസ്പൂണ്‍
മഞ്ഞൾപൊടി -1/2 ടീസ്പൂണ്‍
ഗരം മസാല പൊടി -1 ടീസ്പൂണ്‍
കുരുമുളക് പൊടി -1 ടീസ്പൂണ്‍
വിനാഗിരി – 3 ടേബിള്‍ സ്പൂണ്‍
കശുവണ്ടി – 10 എണ്ണം
തേങ്ങാപാൽ (രണ്ടാം പാൽ )- 3/4 കപ്പ്
തേങ്ങാപാൽ (കട്ടിയുള്ള ഒന്നാംപാൽ )-3/4 കപ്പ്
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ
ചുവന്നുള്ളി
കറിവേപ്പില
തയാറാക്കുന്ന വിധം
താറാവ് മുറിച്ച് കഴുകിയെടുത്തതിന് ശേഷം 1/2 മണിക്കൂര്‍ വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ മുക്കി വച്ച്, വീണ്ടും നന്നായി കഴുകിയെടുക്കുക. ശേഷം പകുതി ഗരം മസാല പൊടിയും കുരുമുളക് പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും കറിവേപ്പില യും ചേർത്ത് കുക്കറിൽ 3 വിസില്‍ വേവിക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് സവാളയും പച്ചമുളകും ഇട്ട് വഴന്നുവരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റുക. ശേഷം കറിവേപ്പിലയും മല്ലി പൊടിയും ബാക്കിയുള്ള മഞ്ഞൾപൊടിയും ഗരം മസാല പൊടിയും കുരുമുളക് പൊടിയും ചേർത്ത് മൂത്തുവരുമ്പോൾ തക്കാളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. തക്കാളി വഴന്ന് കഴിയുമ്പോള്‍ 90% വേവിച്ചു വച്ച താറാവ് കഷണങ്ങൾ ചേർത്ത് നന്നായി യോജിപ്പിച്ച് തിളപ്പിക്കുക. തേങ്ങയുടെ രണ്ടാം പാല് ഒഴിച്ച് 20 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക.ശേഷം കശുവണ്ടി കുതിര്‍ത്ത് അരച്ച് വച്ചത് ചേര്‍ത്ത് കറി അത്യാവശ്യം കുറുകിവരുമ്പോൾ ഒന്നാം തേങ്ങാപ്പാല്‍ ചേർത്ത്, തിളയ്ക്കുമ്പോള്‍ വാങ്ങാം. വട്ടത്തില്‍ അരിഞ്ഞ ചുവന്നുള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണ യില്‍ താളിച്ച് ചേര്‍ത്താല്‍ രുചികരമായ താറാവ് മപ്പാസ് റെഡി.
Story Highlights ; Tharav mappas