Celebrities

അമൃതയ്ക്ക് മുന്നേ ബാല ആരെയങ്കിലും പ്രണയിച്ചിട്ടുണ്ടോ? ബാല അന്ന് പറഞ്ഞ മറുപടി; വൈറലായി വീഡിയോ

ബാലയുടെയും അമൃതയുടെയും വിവാ​ഹവും വിവാഹ മോചനവുമൊക്കെ ഏറെ ചർച്ചയായ ഒരു വിഷയമാണ്. നടൻ ബാലയ്ക്കെതിരെ മുൻ ഭാര്യ അമൃത സുരേഷും മകൾ അവന്തികയും നടത്തിയ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. തന്റെ പിതാവ് അമ്മയേയും തന്നേയും വളരെ അധികം ദ്രോഹിച്ച വ്യക്തിയാണെന്ന് വ്യക്തമാക്കി അവന്തികയായിരുന്നു ആദ്യം വീഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെ മകളെ കൊണ്ട് തനിക്കെതിരെ സംസാരിപ്പിച്ചതാണെന്ന തരത്തിൽ പ്രതികരിച്ച് ബാലയും രംഗത്തെത്തി.

തനിക്ക് അച്ഛനെ കാണാൻ താല്പര്യമില്ലെന്നും അച്ഛൻ തന്നെ മിസ് ചെയ്യുന്നു എന്ന് പറയുന്നത് നുണയാണെന്നും തങ്ങളെ ഉപദ്രവിച്ച ഓർമ മാത്രമെയുള്ളൂ എന്നും മകൾ പറഞ്ഞിരുന്നു. മകളുടെ വീഡിയോ വന്നതിന് തൊട്ടുപിന്നാലെ, തൻ്റെ മകളുമായി തർക്കിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇനി ഒരിക്കലും അവളുടെ അടുത്തേക്ക് വരില്ലെന്നും ബാല ഒരു വീഡിയോയിൽ പ്രതികരിച്ചു. മകൾ ബാലയ്ക്കെതിരെ രംഗത്ത് വന്നതിന് പിന്നാലെ മകളെ അമ‍ൃത പറഞ്ഞുപഠിപ്പിച്ചതാണെന്ന് വിമർശിച്ച് നിരവധി കമന്റുകൾ വന്നിരുന്നു, ഇതിന് പിന്നാലെ സംഭവത്തിൽ വ്യക്തത വരുത്തി അമൃതയും രം​ഗത്ത് വന്നിരുന്നു.

പ്രണയിച്ച് വിവാ​ഹം ചെയ്തവരാണ് ബാലയും അമൃതയും. അമ‍ൃത പങ്കെടുത്ത ഒരു റിയാലിറ്റി ഷോയിൽ ​ഗസ്റ്റായി വന്നതായിരുന്നു ബാല. അവിടെ വെച്ചാണ് ഇവർ പ്രണയത്തിലാവുന്നത്. 2010 ൽ വിവാഹം ചെയ്തു. 2012 ൽ ആണ് മകൾ ഉണ്ടാവുന്നത്. ഇരുവരുടെയും വിവാഹ മോചന വാർ‌ത്ത ഉൾക്കൊള്ളാൻ ആരാധകർക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ബാലയും അമൃതയും പങ്കെടുത്ത ഒരു പരിപാടിയുടെ വീഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

കൈരളി ചാനലിൽ ഭാഗ്യലക്ഷ്മി അവതരിപ്പിച്ച മനസ്‌സിലൊരു മഴവില്ല് എന്ന പരിപാടിയിൽ ബാലയും അമൃതയും സംസാരിക്കുന്നതാണ് വീഡിയോ. അമൃതയ്ക്ക് മുന്നേ ബാല ആരെയങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. പ്രണയിച്ചിട്ടുണ്ടെന്നും അത് സ്‌കൂളിൽ പഠിക്കുമ്പോഴായിരുന്നു അതെന്നും അത് അമൃതയോട് പറഞ്ഞിട്ടുണ്ടെന്നും ബാല പറയുന്നു. അമൃത വളരെ ടാലന്റഡ് ആയ പാട്ടുകാരിയാണെന്നും നന്നായി കുക്ക് ചെയ്യുമെന്നും ബാല പറയുന്നുണ്ട്. അമൃതയുടെ മടിയാണ് തനിക്ക് ഇഷ്ടമല്ലാത്തതെന്നും ബാല പറയുന്നുണ്ട്. ബാല ഉപദേശിക്കുന്നത് തനിക്ക് ഇഷ്ടമാവാറില്ലെന്നും അമൃത ചിരിച്ച് കൊണ്ട് പറയുന്നു. 24 മണിക്കൂറും ഇവളോട് ഞാൻ സ്‌നേഹം പ്രകടിപ്പിച്ച് കൊണ്ടിരിക്കണമെന്നും ബാല പറയുന്നു. ഇവരുടെ ഈ ഇന്റർവ്യൂ ആണ് ഇപ്പോൾ വീണ്ടും വൈറൽ ആയിരിക്കുന്നത്.

bala amrutha suresh

തുറന്നപറച്ചിൽ നടത്തിയ അമൃതയ്ക്കും മകൾക്കുമെതിരെ കടുത്ത സൈബർ ആക്രമണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. തന്റെ ചേച്ചിയും കുഞ്ഞും നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ച അമൃതയുടെ സഹോദരി അഭിരാമിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴേയും വിമർശനങ്ങൾ കടുക്കുകയാണ്. ഇതിന് പിന്നാലെ സംഭവത്തിൽ വ്യക്തത വരുത്തി അമൃതയും രം​ഗത്ത് വന്നിരുന്നു. താൻ എന്ത് തെറ്റാണ് ചെയ്തതെന്നും പതിനെട്ടാമത്തെ വയസ്സിൽ ആദ്യമായി ഒരാളെ സ്നേഹിച്ചു, അയാളെ കല്യാണം കഴിച്ചു, അതിന് ശേഷം ചോര തുപ്പി പലദിവസവും താൻ ആ വീട്ടിൽ കിടന്നിരുന്നുവെന്നും അമൃത പറഞ്ഞു. തനിക്ക് വീട്ടിൽ പറയാൻ മടിയായിരുന്നുവെന്നും കാരണം അച്ഛനും അമ്മയും ഈ വിവാഹത്തിന് എതിരായിരുന്നുവെന്നും ഒരുപാട് കള്ളങ്ങൾ പറഞ്ഞാണ് ബാല ചേട്ടൻ തന്നെ വിവാഹം ചെയ്തെന്നും അമൃത പറഞ്ഞു. ബാല തന്നെ വിവാഹം ചെയ്യുന്നതിന് മുന്നെ മറ്റൊരു വിവാഹം ചെയ്തിരുന്നു അത് നിശ്ചയം കഴിഞ്ഞാണ് താൻ അറിയുന്നതെന്നും അമൃത പറഞ്ഞിരുന്നു. അച്ഛനും അമ്മയും വിവാഹത്തിൽ നിന്ന് പിന്മാറാൻ പറഞ്ഞിരുന്നുവെങ്കിലും താൻ തയ്യാറായില്ലെന്ന് അമൃത പറഞ്ഞു.