Celebrities

‘പത്ത് വര്‍ഷത്തിലധികമായി അവര്‍ സഹിക്കുകയല്ലേ, ഇനി താങ്കള്‍ സഹിക്ക്; അടുത്ത പ്രാവശ്യം ആശുപത്രിയിൽ കിടന്നാൽ മകൾ പോലും തിരിഞ്ഞു നോക്കില്ല’ | social-media-slams-bala

ബാലയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാലയും മുൻ ഭാര്യ അമൃത സുരേഷുമായുള്ള തര്‍ക്കങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. ഇരുവരുടേയും മകള്‍ പങ്കുവെച്ച വീഡിയോയാണ് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്. ഇതിന് പിന്നാലെ അമൃതയും സഹോദരി അഭിരാമിയും പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ബാലയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി അമൃതയുടെ പി.എ. കുക്കു എനോലയും കഴിഞ്ഞദിവസം വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിലെല്ലാം പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല വീണ്ടും രംഗത്തെത്തി.

ബാല സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലെ വാക്കുകള്‍:

ഇനി ഒരുകാര്യത്തിലും ഞാന്‍ സംസാരിക്കില്ലന്ന് വാക്ക് പറഞ്ഞിരുന്നു. ആ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്. ഇനിയും പാലിക്കും. മകള്‍ പറഞ്ഞ വാക്കുകളെ ഞാന്‍ ബഹുമാനിക്കുന്നു- 100%. എന്തുപറഞ്ഞാലും എന്റെ ചോരതന്നെയാണ്. അതിനെക്കുറിച്ച് തര്‍ക്കിക്കാനോ നാലുപേര്‍ സംസാരിക്കാനോ നില്‍ക്കരുത്. എന്റെ ചോര, എന്റെ മകള്‍…

ഞാന്‍ മാറിനില്‍ക്കും എന്നാണ് പറഞ്ഞത്. ഞാന്‍ മാറി നില്‍ക്കും എന്ന് പറഞ്ഞ സമയത്ത് എല്ലാരും വന്ന് അഭിപ്രായം പറയുന്നത് ബഹുമാനിക്കണം. പത്ത് വര്‍ഷം ഞാന്‍ ഫൈറ്റ് ചെയ്തു. ഞാന്‍ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ഒരു കാര്യത്തിന് വേണ്ടി എന്നെക്കൊണ്ട് പറ്റുന്ന എല്ലാ മാര്‍ഗവും നോക്കിയതാണ്. കാരണം, ഞാന്‍ യഥാര്‍ഥമായി സ്‌നേഹിക്കുന്നു.

മൂന്നുദിവസമായി ആരാണ് കാമ്പയ്‌നിങ് നടത്തുന്നത്. ഇതിനെക്കുറിച്ച് ആര് ചോദിച്ചാലും ഞാന്‍ നാവ് തുറന്ന് ഒന്നും സംസാരിക്കില്ല. എന്നാല്‍, ആരും അറിയാത്ത ആളുകള്‍ കുറേപ്പേര്‍വന്ന് വിഷയം എടുത്ത് വീഡിയോ ഇട്ട് സംസാരിക്കുന്നത് അവരുടെ പബ്ലിസിറ്റിക്കുവേണ്ടിയാണ്. അവര്‍ എല്ലാവരും അവരുടെ കുടുംബത്തെ നോക്കട്ടെ.

ഞാന്‍ കളി നിര്‍ത്തി ഇറങ്ങിപ്പോയി. പോയശേഷം അത് ചെയ്യും ഇത് ചെയ്യും എന്ന് പറഞ്ഞിട്ട് എന്താണ്. ഞാന്‍ പോയി…

ഡോണ്ട് വെറി, എല്ലാം നന്മയ്ക്ക്, ഞാന്‍ മടങ്ങുവാണ്, എല്ലാം നന്മയ്ക്ക്. പ്ലീസ് റസ്‌പെക്ട് മൈ ഡോട്ടേഴ്‌സ് വേഡ്‌സ്. ഞാനേ നിര്‍ത്തി. കുറച്ച് ചെറിയ ആളുകളൊക്കെ കേറിവന്ന് കുറേ വീഡിയോസ് അവരുടെ എക്‌സപീരിയന്‍സ് ഒക്കെ പറയുന്നുണ്ട്. അതും പാപ്പുവിനെ വേദനിപ്പിക്കില്ലേ.

എന്നെ വിട്ടേക്ക്. എന്റെ വാക്ക് ഞാന്‍ പാലിക്കുന്നുണ്ട്. നിങ്ങളും പാലിക്കുന്നത് ന്യായമല്ലേ, ഒന്ന് ചിന്തിച്ചുനോക്ക്. നിര്‍ത്തുക. ഞാന്‍ പറയുന്നതില്‍ അര്‍ഥമുണ്ട്. ഞാന്‍ മടങ്ങിത്തരാം.

എന്നാല്‍ ബാലയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ബാലയ്ക്കതിരെ ഗുരുതര ആരോപണങ്ങളാണ് അമൃത ഉന്നയിച്ചിരുന്നത്. പിന്നാലെ അമൃതയുടെ സുഹൃത്തും സഹോദരിയും നടത്തിയ വെളിപ്പെടുത്തലുകളും വിവാദമായി മാറിയിരുന്നു. ഈ സാഹചര്യത്തില്‍ ബാലയുടെ വീഡിയോയുടെ കമന്റ് ബോക്‌സ് നിറയെ വിമര്‍ശനങ്ങളാണ്.

‘ഒന്ന് നിര്‍ത്തടെ എല്ലാത്തിനും ഒരു പരിധി ഇല്ലേ ഇത് സോഷ്യല്‍ മീഡിയ ആണ് അല്ലാതെ ഫാമിലി കോര്‍ട്ട് അല്ല, ചോര ആയാല്‍ പോരാ മോളെ നന്നായി വളര്‍ത്തണം വെറുതെ ഒരു കുഞ്ഞു കൊച്ചിനെ ജന സമൂഹത്തില്‍ വലിച്ചു കീറാന്‍ ഇട്ടു കൊടുത്തിരിക്കുന്നു ഇതാണ് സ്‌നേഹം അല്ലെ. പാവം ഇനി എങ്കിലും അവര് ജീവിക്കട്ടെ’ എന്നാണ് സോഷ്യല്‍ മീഡിയ ബാലയോട് പറയുന്നത്.

‘നിന്റെ മൂന്നാമത്തെ ഭാര്യയായ എലിസബത്ത് എവിടെ.നീ അന്ന് മരിക്കുന്നതായിരുന്നു നല്ലത്. നിനക്ക് വേണ്ടി വെറുതെ പ്രാര്‍ത്ഥിച്ചു. സ്വന്തം മകളെ സ്‌നേഹിക്കാന്‍ പഠിക്കണം. ലൈവില്‍ വന്ന് കൊണകൊണ പറയുകയല്ല വേണ്ടത്. നിന്റെ മകള്‍ക്ക് വേണ്ടി നീ എന്തെങ്കിലും ചെയ്തിട്ടുണ്ടോ. ഒരു ഗിഫ്റ്റ് പോലും ആ കൊച്ചിനെ അയച്ചു കൊടുത്തിട്ടില്ല. പാപ്പു പാപ്പു എന്ന് പറഞ്ഞുവലിയ വര്‍ത്താനം പറഞ്ഞാല്‍ ഒരു കാര്യവുമില്ല, ആ കൊച്ചിനെ ഇത്രയും വലിയ ആക്രമണത്തിന് വിട്ടു കൊടുത്തിട്ട് അച്ഛനാണ് പോലും അച്ഛന്‍ നീ പോയി തൂങ്ങി ചാകടാ’ എന്നായിരുന്നു മറ്റൊരു കമന്റ്.

‘ഡോ… താന്‍ കാരണം ആ കുഞ്ഞിന് സമാധാനം ഇല്ല.. തത്കാലം ഒന്ന് മിണ്ടാതെ ഇരുന്നുടെ. എനിക്കും ഉണ്ട് ആ പ്രായത്തില്‍ ഒരു കുഞ്ഞ്.. പ്ലീസ് ആ മോളെ ഓര്‍ത്തു ഇതുപോലെ തുടരുത്.. സ്വന്തം മോളെ കുറിച്ച് പബ്ലിക്കിന്റെ മുമ്പില്‍ വരുത് അവള്‍ സമാധാനം ആയിട്ട് വളരട്ടെ താങ്കളുടെ ഭാഗത്തു നല്ലത് എങ്കില്‍ മോള്‍ വരും.ആ കുഞ്ഞ് അവിടെ ഹാപ്പി ആണ് പിന്നെ ന്താ.എല്ലാരും കൂടെ അതിന് സമാധാനം കൊടുത്തില്ലേ അത് വല്ലാത്ത അവസ്ഥയില്‍ ആയി പോകും. അത് നിങ്ങളുടെ രണ്ടിന്റേം മകള്‍ ആണ് എന്നതാണ് ഇപ്പോള്‍ അത് അനുഭവിക്കുന്ന ഏക ടെന്‍ഷന്‍. പാവം കുഞ്ഞ്’ എന്നായിരുന്നു മറ്റൊരു പ്രതികരണം.

‘പത്തു പതിനെട്ട് കൊല്ലായില്ലേ ഈ കേരളത്തില്‍ വന്നു വെറുപ്പിക്കാന്‍ തുടങ്ങീട്ട് ഇനി ശിഷ്ടകാലം തമിഴ്‌നാട്ടിലോ തെലുങ്കാനയിലോ പോയി വെറുപ്പിച്ചൂടെ. ശരിക്കും ഈ മാരണം എങ്ങനയാണ് കേരളത്തില്‍ എത്തിയത്, അവര് തുടങ്ങിയിട്ടേ ഉണ്ടാകൂ. പത്ത് വര്‍ഷത്തിലധികമായി അവര്‍ സഹിയ്ക്കുകയല്ലേ. ഇനി താങ്കള്‍ സഹിയ്ക്ക്. അവര്‍ക്ക് പറയാനുള്ളത് ഇനി അവരും തുറന്നു തന്നെ പറയും. താനൊരു മൃഗമാണോ? ഒരു മനുഷ്യനായി ജീവിക്കാന്‍ നോക്ക് പുറമേ നല്ല സംസാരം അകം വെറും കൂതറയാണെന്ന് മനസ്സിലായി’ എന്നും ചിലര്‍ പറയുന്നുണ്ട്.

‘ഡിവോഴ്‌സ് കഴിഞ്ഞിട്ടും ഒരു വ്യക്തി ഒരു മകളെയും ഭാര്യയെയും വിടാതെ പിന്തുടരുന്നുണ്ട് എങ്കില്‍ അതില്‍ എന്തെങ്കിലും ദുരുദ്ദേശം ഇയാള്‍ക്ക് കാണാതിരിക്കില്ല.? ഇനി കുട്ടിയെ അമ്മയില്‍ നിന്ന് വേര്‍പ്പെടുത്തി തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകാനാണോ എന്തോ. ഇയാള്‍ക്ക് തമിഴ്‌നാട്ടില്‍ പോയി സ്വസ്ഥമായി അമ്മയുടെ കൂടെ ജീവിച്ചു കൂടെ…? നിന്റെ ആത്മാര്‍ത്ഥ സ്‌നേഹം ഞങ്ങള്‍ കുറെ കണ്ടതാ. ആ പാവം എലിസബത്ത് എവിടെയാണ്.നിന്റെ ആത്മാര്‍ത്ഥത കൂടിപ്പോയി അവളും നിന്നെ ഇട്ടു പോയോ?’ എന്നിങ്ങനെയാണ് മറ്റ് ചില പ്രതികരണങ്ങള്‍.

content highlight: social-media-slams-bala