ബലാല്‍സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗദ നേതാവും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിങിന് 20 ദിവസത്തെ പരോള്‍ നല്കി ഉത്തരവിറങ്ങിയിരുന്നു. തന്റെ രണ്ട് ശിഷ്യരെ ബലാല്‍സംഗം ചെയ്തതിനും ഒരു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിനും 20 വര്‍ഷം തടവ് അനുഭവിക്കുന്നയാളാണ് ഗുര്‍മീത് റാം റഹീം സിങ്. ഒക്ടോബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് സിങിന് പരോള്‍ നല്‍കിയിരിക്കുന്നത്.
നാല് വര്‍ഷത്തിനിടെ ഇത് 15-ാം തവണയാണ് ഇയാള്‍ക്ക് പരോള്‍ കിട്ടുന്നത്. അമ്പതുകാരനായ ഗുർമീത് റാം റഹിം സിംഗ് ബലാത്സംഗകേസിൽ കുറ്റക്കാരനാണെന്നാണ് സിബിഐ പ്രത്യേക കോടതി വിധിച്ചതോടെ ഹരിയാനയിലും പഞ്ചാബിലുമൊക്കെ അക്രമം അണപൊട്ടിയിരിരുന്നു.
ആരാണ് ഗുർമീത് റാം റഹീം സിങ് ?
1948ൽ മസ്താന ബലൂചിസ്താനി സ്ഥാപിച്ച സാമൂഹിക ആത്മീയ സന്നദ്ധ സംഘടനയായ ദേര സച്ച സൗദയുടെ ഇപ്പോഴത്തെ നേതാവാണ് ഗുർമീത് റാം റഹീം. ലക്ഷക്കണക്കിന് ആരാധകരുള്ള ഗുർമീത് റാം റഹീം സിങ് ആത്മീയ നേതാവ് മാത്രമല്ല, നടനും സംവിധായകനും പാട്ടുകാരനും വ്യവസായിയുമാണ്.
1967 ആഗസ്റ്റ് പതിനഞ്ചിന് രാജസ്ഥാനിലെ ശ്രീ ഗുരുസാർ മോദിയ വില്ലേജിൽ ഒരു ജന്മിയുടെ ഏകമകനായാണ് ഗുർമീത് റാം റഹിമിന്റെ ജനനം. 1990 സെപ്തംബര്‍ 23-നാണ് സാമൂഹിക, ആത്മീയ സംഘടനയായ ദേര സച്ച സൗദയുടെ തലവനായി റാം റഹിം സ്ഥാനമേല്‍ക്കുന്നത്. പിന്നീട് സ്വയം പ്രഖ്യാപിത ദൈവമായ അദ്ദേഹം പല രീതിയിൽ ആളുകളെ കൈയ്യിലെടുക്കാൻ തുടങ്ങി. ചെറുകിട ആത്മീയ ഗുരുവായിരുന്ന ഗുർമീത് റാം റഹീം കരുണാമയനായ പഞ്ചനക്ഷത്ര ബാബയായി മാറിയത് പെട്ടെന്നായിരുന്നു.
സിഖ് മതസ്ഥരുടെ വികാരം വ്രണപ്പെചടുത്തിയെന്നാരോപിച്ച് 2007ൽ ഖാലിസ്ഥാൻ സിന്ദാബാദ് ഫോർസ്,ഇക്നൂർ ഖൽസ ഫൗജ് തുടങ്ങിയ ഭീകര സംഘടനകൾ ഗുർമീതിനെ ലക്ഷ്യമിട്ടിരുന്നു. പക്ഷെ രാഷ്ട്രീയ സമാജ് സേവാ സമിതി എന്ന പേരിൽ സ്വന്തമായി സുരക്ഷാ സേന രൂപീകരിച്ചു ഗുർമീത് എല്ലാവരെയും പ്രതിരോധിച്ചു.ഗുർമീതിന്റെ സൈന്യത്തിൽ നിലവിൽ 10000പേരുണ്ടെന്നാണ് കണക്ക്. ഭിന്നലിഗക്കാർക്ക് വേണ്ടി സംസാരിച്ചും ലൈഗികത്തൊഴിലാളികളുടെ വിവാഹം നടത്തിയുമൊക്കെ പൊതുസമ്മതി നേടി. അനുയായികളുടെ എണ്ണം കൂടിയതോടെ രാഷ്ട്രീയ പാർട്ടികൾ സിർസയിലെ ആശ്രമത്തിന് മുന്നിൽ കാത്ത് നിൽക്കാൻ തുടങ്ങി.കഴിഞ്ഞ നയമസഭാ തെരഞ്ഞെടുപ്പിൽ ഗുർമീത്പി ന്തുണ ബിജെപിക്ക് നൽകി.
സാമൂഹിക പ്രവര്‍ത്തനം
ദേര സച്ച സൗദയിലെ ആദ്യകാലങ്ങളിൽ പുരോഗമന സാമൂഹിക പ്രവർത്തനങ്ങളാൽ പ്രശസ്തി നേടി. ലൈംഗിക തൊഴിലാളികളുടെ വിവാഹം നടത്തിെക്കാടുക്കുക, െെലംഗിക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി സംസാരിക്കുക, നിരവധി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക തുടങ്ങിയവ ഗുർമീത് റാം റഹീമിെൻറ ജനപിന്തുണ വർധിപ്പിച്ചു. ആഢംബര പ്രിയനായ ഗുർമീത്, നൂറുകണക്കിന് വാഹനങ്ങളും സുരക്ഷാഭടന്മാരും അതിലേറെ അനുയായികളും അങ്ങനെ ആളും ബഹളവുമായാണ് യാത്ര ചെയ്യുക.
റോക്ക് സ്റ്റാര്‍ ബാബ
റോക്ക്സ്റ്റാര്‍ ബാബ എന്നാണ് റാം റഹിം അറിയപ്പെടുന്നത്. സിനിമാ പ്രേമിയും കായിക പ്രേമിയും കൂടിയാണ് ഗുർമീത് റാം റഹീം. അഞ്ച് സിനിമകളുടെ രചന-സംവിധാനം നിർവഹിച്ചു. ആ സിനിമകളിലെല്ലാം അഭിനയിച്ചിട്ടുമുണ്ട്. സിനിമ ആൽബം ഗാനങ്ങളിൽ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ചു. പാടുകയും ചെയ്തു. വോളിബോൾ, കബഡി, ലോൺ ടെന്നിസ്, ക്രിക്കറ്റ്, ഫുട്ബോൾ, ബില്യാഡ്സ്, ടേബിൾ ടെന്നിസ്, സ്നൂക്കർ, ബാസ്ക്കറ്റ് ബോൾ, വാട്ടർ പോളോ തുടങ്ങിയ കായിക ഇനങ്ങളെല്ലാം കളിക്കാനറിയാമെന്ന് ഗുർമീതിെൻറ വെബ്െസെറ്റ് പറയുന്നു. 53 ലോക റെക്കോഡുകളും ഇദ്ദേഹത്തിെൻറ പേരിലുണ്ട്. വിവിധ വിഭാഗങ്ങളിലായി 53 ലോക റെക്കോർഡുകളാണ് റാം റഹിമിനുള്ളത്. ഇതിൽ 17 എണ്ണം ഗിന്നസ് റെക്കോർഡാണ്. 27 എണ്ണം ഏഷ്യ ബുക്ക് റെക്കോർഡും ഏഴെണ്ണം ഇന്ത്യ ബുക്ക് റെക്കോർഡും രണ്ടെണ്ണം ലിംക റെക്കോർഡുമാണ്.യു.കെ ആസ്ഥാനമായ വേൾഡ് റെക്കോഡ്സ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.
എഴുന്നൂറ് ഏക്കറിലെ ആശ്രമം
ഹരിയാനയിലെ സിര്‍സയില്‍ എഴുന്നൂറ് ഏക്കറില്‍ പരന്നു കിടക്കുന്നതാണ് റാം റഹിമിന്റെ ആശ്രമം. ആശ്രമം എന്ന പേരാണെങ്കിലും ഇതൊരു നഗരമാണ്. ഇതില്‍ രണ്ടു ലോകമുണ്ടെന്നാണ് കേള്‍വി. ഒന്ന് എല്ലാവര്ക്കും കാണാന്‍ കഴിയുന്നത്. ഇതില്‍ ധര്‍മശാലയും ആസ്പത്രിയും മറ്റു സൗകര്യങ്ങളുമുണ്ട്. രണ്ടാമത്തേത് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത അധോലോകമാണ്. ഇവിടേക്ക് അടുത്ത അനുയായികള്‍ക്ക് പോലും പ്രവേശനം അനുവദിക്കാറില്ലത്രെ. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ഗുഹ പോലുള്ള ഇടത്താണ് ഇദ്ദേഹത്തിന്റെ താമസമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രിമനല്‍ പശ്ചാത്തലം
ആശ്രമത്തിലെ അന്തേവാസികളായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഗുർമീതിനെ 20 വർഷം തടവിനാണ് ശിക്ഷിച്ചത്. ബലാത്സംഗത്തിലൂടെ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്ന് അവകാശപ്പെട്ട ഗുര്‍മീത് തന്റെ അനുയായികളായ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരാക്കിയിരുന്നു.
2017ലാണ് ബലാത്സംഗ കേസിലും രണ്ട് കൊലപാതക കേസുകളിലുമായി കോടതി ആദ്യം ശിക്ഷ വിധിച്ചത്. 2002ല്‍ തന്റെ മാനേജരായിരുന്ന രഞ്ജിത് സിങ്ങിനെ വധിച്ച കേസിൽ മറ്റ് നാല് പേര്‍ക്കൊപ്പം 2021ലും ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വെടിവച്ചാണ് രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയത്. ഗുര്‍മീത് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച വാര്‍ത്തകള്‍ പുറം ലോകത്തെ അറിയിച്ചത് രഞ്ജിത് സിങ്ങാണ് എന്നാരോപിച്ചാണ് ഗുർമീതും കൂട്ടാളികളും ഇയാളെ വെടിവച്ചു കൊന്നത്. 16 വര്‍ഷം മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ 2019ലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു.
നേരത്തെയും വിവിധ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് ഇയാൾക്ക് പരോൾ അനുവദിച്ചിരുന്നു. ഈ വർഷം ജനുവരിയിൽ 50 ദിവസവും കഴിഞ്ഞ വർഷം നവംബറിൽ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് 21 ദിവസവും ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ജൂലൈയിൽ 30 ദിവസവും ജൂണിൽ 40 ദിവസവും ഇയാൾക്ക് പരോൾ അനുവദിച്ചിരുന്നു. അതിനു മുമ്പ് 2022 ജനുവരിയിൽ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 21 ദിവസവും പരോൾ കിട്ടിയ ഇയാൾ, 2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായും പുറത്തിറങ്ങിയിരുന്നു.
ഇതു കൂടാതെ, 2023 ജനുവരിയിൽ 40 ദിവസവും അതിനു മുമ്പ് 2022 ഒക്ടോബറിൽ 40 ദിവസവും ജൂണിലുമുൾപ്പെടെയും പരോൾ നൽകിയിരുന്നു. ഇത് വിവാദമായതിനു പിന്നാലെ ഇതിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രിയായിരുന്ന മനോഹർലാൽ ഖട്ടർ രംഗത്തെത്തിയിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പരോൾ നൽകുന്നതെന്നും അത് ദേരാ സച്ചാ സൗദ മേധാവിയുടെ അവകാശമാണെന്നുമായിരുന്നു ബിജെപി നേതാവിന്റെ വാദം.