Movie News

അന്താരാഷ്ട്ര ഹൊറർ സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം പിടിച്ചെടുത്ത് ഭ്രമയുഗം – bramayugam earns second spot in letterboxds list of horror films

വിവിധ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നിന്നാണ് ഭ്രമയുഗത്തിനെ ലെറ്റർ ബോക്സ്ഡ് തിരഞ്ഞെടുത്തത്

ആഗോളതലത്തിൽ പ്രശസ്തമായ എന്റർടെയ്മെന്റ് പ്ലാറ്റ്ഫോം ലെറ്റർബോക്സിഡിന്റെ 2024 ലെ ടോപ് 10 ഹൊറർ ചിത്രങ്ങളിൽ രണ്ടാം സ്ഥാനം ഭ്രമയുഗം സ്വന്തമാക്കി. ഈ വർഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിൽ നിന്നാണ് ഈ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOTസ്റ്റുഡിയോയും സംയുക്തമായി നിർമ്മിച്ച് രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവ്വഹിച്ച ഭ്രമയുഗം ഒരു നാടോടി ഹൊറർ ചിത്രമാണ്. കൊടുമൺ പോറ്റിയായി മമ്മൂട്ടി തകർത്താടി ചിത്രത്തിന് മലയാളത്തിൽ വൻ സ്വീകാര്യമായിരുന്നു. മമ്മൂട്ടി , അർജുൻ അശോകൻ , സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

വിവിധ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ നിന്നാണ് ഭ്രമയുഗത്തിനെ ലെറ്റർ ബോക്സ്ഡ് തിരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രവും ഭ്രമയുഗമാണ്.

ഹോളിവുഡ് ചിത്രം ദ സബ്സ്റ്റൻസ് ആണ് ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജപ്പാനീസ് ചിത്രം ചിമേ, തായ്ലന്റ് ചിത്രം ഡെഡ് ടാലന്റസ് സൊസൈറ്റി, അമേരിക്കൻ ചിത്രങ്ങളായ യുവർ മോൺസ്റ്റർ, ഏലിയൻ, സ്ട്രേഞ്ച് ഡാർലിങ്, ഐ സോ ദ ടിവി ഗ്ലോ, ഡാനിഷ് ചിത്രം ദ ഗേൾ വിത്ത് ദ നീഡിൽ, കൊറിയൻ ചിത്രം എക്സ്ഹ്യൂമ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് ചിത്രങ്ങൾ.

STORY HIGHLIGHT: bramayugam earns second spot in letterboxds list of horror films