Celebrities

‘ആ നിമിഷം ഒറ്റപ്പെട്ടുപോയ പോലെ തോന്നി, എല്ലാവരും മുന്‍പില്‍ ഇരിക്കുന്നു, ഞാന്‍ മാത്രം ബാക്കില്‍’: ജയസൂര്യ

മലയാളികളുടെ മനസ്സില്‍ എന്നും വലിയ ഒരു സ്ഥാനമുള്ള നായകനടനാണ് ജയസൂര്യ. അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ നിലനില്‍ക്കുന്നു. ഇപ്പോള്‍ ഇതാ ജീവിതത്തില്‍ താന്‍ ഒറ്റപ്പെട്ടുപോയ ഒരു സംഭവത്തെക്കുറിച്ച് പറയുകയാണ് നടന്‍ ജയസൂര്യ. കോവിഡ് കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ സമയത്തെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.

‘കോവിഡ് ഒക്കെ ബാധിച്ച് പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞ് ഞാന്‍ വീട്ടിലേക്ക് എത്തുന്ന ദിവസം, രാവിലെ ഞാന്‍ ടെസ്റ്റ് ചെയ്തപ്പോള്‍ നെഗറ്റീവ് ആയി. അപ്പോള്‍ എനിക്ക് വീട്ടിലേക്ക് പോകാം. കാരണം 10, 15 ദിവസമായി ഫാമിലിയെ കണ്ടിട്ട്. ഞാന്‍ കടവന്ത്ര വീട്ടില്‍ ആയിരുന്നു ഒറ്റയ്ക്ക് ആ സമയത്ത് താമസിച്ചിരുന്നത്. അതിനുശേഷം മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റിലേക്ക് വരികയാണ്. അന്ന് രാത്രി എന്റെ പടം ഒടിടിയില്‍ റിലീസ് ആണ്. അപ്പോള്‍ ഞാന്‍ വന്നു, പക്ഷേ എന്റെ ചുമ വീട്ടു മാറിയിട്ടില്ലായിരുന്നു. കോവിഡ് നെഗറ്റീവ് ആയി, പക്ഷെ ചുമ വരുന്നുണ്ട്. ഞാന്‍ ഇടയ്ക്കിടയ്ക്ക് ചുമക്കുന്നുമുണ്ട്.

 അപ്പോള്‍ രാത്രിയില്‍ സിനിമ കാണാന്‍ വേണ്ടി എന്റെ വീട്ടിലെ സ്റ്റാഫും കുടുംബവും എല്ലാവരും കൂടെ ഇരിക്കുകയാണ്. സിനിമ തുടങ്ങി കുറച്ചുനേരം കഴിഞ്ഞപ്പോള്‍ എനിക്ക് ചുമ വന്നു തുടങ്ങി. ഞാന്‍ ചുമയ്ക്കുകയും ചെയ്തു. അപ്പോള്‍ എന്റെ ഭാര്യയ്ക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. അപ്പോള്‍ പതുക്കെ എന്റെ ഭാര്യ വന്നിട്ട് പറഞ്ഞു, ജയ മാസ്‌ക് ഇട് എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഓക്കെ എന്ന്. എല്ലാവരും ഇരിക്കുന്ന ലിവിംഗ് റൂമില്‍ നിന്നും ഞാന്‍ ബാക്കിലേക്ക് മാറിയിരുന്നു. ഡൈനിങ് ഏരിയയിലേക്ക് ചെന്ന് ഞാന്‍ അവിടെ ഇരുന്നു. അപ്പോള്‍ എനിക്ക് കാണാം, എന്റെ കുടുംബാംഗങ്ങള്‍ മൊത്തം ഫ്രണ്ടില്‍ ഇരുന്ന് സിനിമ കാണുന്നു.. ഞാന്‍ ഒറ്റപ്പെട്ട് ബാക്കില്‍ ഇങ്ങനെ ഇരിക്കുന്നു. ആ നിമിഷം ഒറ്റപ്പെട്ടുപോയ പോലെ തോന്നി.’ ജയസൂര്യ പറഞ്ഞു.

story highlights: Jayasurya about his Covid days