ബോളിവുഡ് താരം മൃണാള്‍ താക്കൂറിന്റേയും പ്രിയപ്പെട്ട പ്രഭാതഭക്ഷണം ഓട്സ് സ്മൂത്തിയുടെ റെസിപ്പി പങ്കുവെച്ച് താരം.
ചേരുവകള്‍
- ഓട്സ് -രണ്ട് സ്പൂണ്‍
- പാല്-ഒരു കപ്പ്
- ബ്ലൂബെറി -കാല് കപ്പ്
- സ്ട്രോബറി-2
- ബദാം -3
- ഈന്തപ്പഴം -3
- ചിയ സീഡ്സ്-കാല് ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് കുറച്ച് ഓട്സ് എടുക്കുക. അതിലേക്ക് ഒരു കപ്പ് പാല് ചേര്‍ത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ബ്ലൂബെറി, സ്ട്രോബറി, ബദാം എന്നിവ ചേര്‍ക്കുക. ശേഷം നാലഞ്ച് ഈന്തപ്പഴവും കുരു കളഞ്ഞശേഷം കൂടെ ചേര്‍ത്തു കൊടുക്കാം. പിന്നീട് ഇതെല്ലാം മിക്സിയില്‍ ഇട്ട് നന്നായി അടിച്ചെടുത്ത് അതിന്റെ പുറത്ത് അല്‍പ്പം ചിയ സീഡ്സും വിതറി ഉപയോഗിക്കാം.
STORY HIGHLIGHT: berry smoothie