ചേര്‍ത്തല: കൂട്ടുകാരന്റെ മകള്‍ക്കുനേരെ അതിക്രമം നടത്തിയതിന് പ്രതിക്കു ഒമ്പതുവര്‍ഷം തടവും 75000 പിഴയും വിധിച്ച് കോടതി. തുറവൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കളത്തിപറമ്പില്‍ ഷിനു (ജോസഫ്-45) വിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ചേര്‍ത്തല പ്രത്യേക അതിവേഗ പോക്സോ കോടതിയാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.
2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛനമ്മമാര്‍ മരണവീട്ടില്‍ പോയ സമയത്ത് വീട്ടിലെത്തിയ പ്രതി 12 വയസ്സുകാരിക്ക് നേരേ അതിക്രമം നടത്തുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു കോടതി വിധി. എന്നാല്‍ ശിക്ഷ വിധിച്ചതിന് പിന്നാലെ ശൗചാലയത്തില്‍ കയറിയ ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൈയില്‍ സൂക്ഷിച്ചിരുന്ന ഉറുമ്പുപൊടി പോലുള്ള എന്തോ പൊടി കഴിച്ചതായാണ് പുറത്തു വരുന്ന വിവരം. ഉളളില്‍ നിന്നും പ്രതിയുടെ ചുമ കേട്ട പൊലീസുകാര്‍ ഇയാളെ പെട്ടെന്ന് പുറത്തെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. നിലവില്‍ ഇയാളുടെ ആരോഗ്യ നിലയില്‍ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രതി ഇപ്പോല്‍ നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടരുകയാണ്.