Recipe

ഇനി ഇങ്ങനെയൊന്ന് ചമ്മന്തി അരച്ചുനോക്കു… രുചി ഇരട്ടിക്കും – gooseberry chutney

കൈക്കുമ്പിളിനുള്ളിലൊതുങ്ങുന്ന അദ്ഭുതലോകമാണ് നെല്ലിക്ക. ആ അത്ഭുതമായ നെല്ലിക്ക കൊണ്ട് ദോശ, ഇഡ്ഡലി എന്നിവയോടൊപ്പം ചേർത്ത് കഴിക്കാൻ രുചികരമായ നെല്ലിക്ക ചട്ണി തയ്യാറാക്കിയെടുക്കാം.

ചേരുവകൾ

  • നെല്ലിക്ക അരിഞ്ഞത് – 3 എണ്ണം
  • തേങ്ങ – അര കപ്പ്‌
  • പച്ചമുളക് – 4 എണ്ണം
  • കറിവേപ്പില – 1 തണ്ട്
  • മല്ലിയില – 1 പിടി
  • വെളുത്തുള്ളി – 4 എണ്ണം
  • പുളി ചെറിയ കഷ്ണം – 1
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ – 1 ടേബിൾ സ്പൂൺ
  • കടുക്
  • ചുവന്ന മുളക് – 2

തയാറാക്കുന്ന വിധം

മിക്സിയുടെ ജാറിലേക്ക് നെല്ലിക്ക, തേങ്ങ, പച്ചമുളക്, മല്ലിയില, പുളി, വെളുത്തുള്ളി, ആവശ്യത്തിന് ഉപ്പും ഇട്ടു നന്നായി അടിച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ക്കണം.

ശേഷം ചീനചട്ടിയില്‍ എണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച് ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇതിലേക്ക് അരച്ച് വെച്ച ചട്ണിയും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.

STORY HIGHLIGHT: gooseberry chutney