Movie News

ഇനി മുകുന്ദിന്റെയും ഇന്ദുവിന്റെയും അനശ്വര പ്രണയനാളുകൾ ; അമരൻ ലിറിക്കൽ വീഡിയോ പുറത്ത് – amaran film song hey minnale lyrical video out

ശിവകാർത്തികേയൻ മേജർ മുകുന്ദ് വരദരാജായി എത്തുമ്പോൾ ഭാര്യയും മലയാളിയുമായ ഇന്ദു റെബേക്ക വർഗീസ് ആയിട്ടാണ് സായി പല്ലവി എത്തുന്നത്

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമായ അമരനിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘ഹേ മിന്നലേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. ശിവകാർത്തികേയൻ, സായി പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രം ഒക്ടോബര്‍ 31നാണ് റിലീസാകാനിരിക്കെയാണ് ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

ശിവകാർത്തികേയൻ മേജർ മുകുന്ദ് വരദരാജായി എത്തുമ്പോൾ ഭാര്യയും മലയാളിയുമായ ഇന്ദു റെബേക്ക വർഗീസ് ആയിട്ടാണ് സായി പല്ലവി എത്തുന്നത്. കൂടാതെ ചിത്രത്തിൽ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

STORY HIGHLIGHT: amaran film song hey minnale lyrical video out