ചേരുവകൾ
മത്തി
കുരുമുളക് പൊടി
മഞ്ഞൾ പൊടി
കാശ്മീരീ മുളക് പൊടി
ഉപ്പ്
വെളിച്ചെണ്ണ
ഉലുവപ്പൊടി
പുളിവെള്ളം
തയ്യാറാക്കുന്ന വിധം
5 മത്തി എടുത്ത് മുറിച്ചു കഴുകി വരഞ്ഞു വെക്കുക. ഒരു ടേബിൾസ്പൂൺ കുരുമുളക് പൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും കളറിനു വേണ്ടി ആവശ്യമെങ്കിൽ അര ടീസ്പൂൺ കാശ്മീരീ മുളക് പൊടിയും കുറച്ചു ഉപ്പും മത്തിയിൽ ചേർത്തു പിടിപ്പിച്ചു 10 മിനിറ്റ് വെക്കുക. കുരുമുളക് എടുക്കുമ്പോൾ അപ്പോൾ തന്നെ പൊടിച്ചെടുത്തതാവാൻ ശ്രദ്ധിക്കുക. ഇത് ടേസ്റ്റ് കൂടാൻ സഹായിക്കും. കുക്കർ അടുപ്പത്തു വെച്ച് ചുടാവുമ്പോൾ 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് 2 നുള്ള് ഉലുവപ്പൊടിയും കുറച്ചു കറിവേപ്പിലയും ഇടുക. ശേഷം മത്തി കുക്കറിൽ നിരത്തി വെച്ച് അതിലേക്ക് കാൽകപ്പ് പുളിവെള്ളം ഒഴിക്കുക. ഹൈ ഫ്ളൈമിൽ വെച്ച് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കാം. ചാറ് കൂടുതൽ വേണമെങ്കിൽ പുളിവെള്ളം കൂടുതൽ ചേർത്താൽ മതി.