Movie News

അൻപോടു കൺമണി ചിത്രത്തിന്റെ കോൺസപ്റ്റ് പോസ്റ്റർ പുറത്ത് – anpodu kanmani movie concept poster out

ചിത്രം നവംബറിൽ തിയേറ്ററുകളിൽ എത്തും

അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘അൻപോടു കൺമണി’യുടെ കോൺസപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി. പ്രണയത്തിന്‍റെ മനോഹരലോകത്തു നിന്നും വിവാഹത്തിലേക്കെത്തുന്ന രണ്ടുപേർ അഭിമുഖീകരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.

ക്രിയേറ്റീവ് ഫിഷിന്‍റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. ചിത്രത്തിൽ അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആൻ്റണി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

ചിത്രം നവംബറിൽ തിയേറ്ററുകളിൽ എത്തും. ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖർ ചിത്രത്തിന് ആശംസകൾ അറിയിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

STORY HIGHLIGHT: anpodu kanmani movie concept poster out