India

യു.പിയിൽ ട്രെ​യി​ൻ പാ​ളം തെ​റ്റി​ക്കാ​ൻ ശ്ര​മം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ല​ക്നോ: റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഇ​രു​മ്പ് ദ​ണ്ഡു​ക​ൾ സ്ഥാ​പി​ച്ച് ട്രെ​യി​ൻ പാ​ളം തെ​റ്റി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ളി​ത്പൂ​ർ ജി​ല്ല​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സ​ത്യം യാ​ദ​വ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ റെ​യി​ൽ​വേ ട്രാ​ക്കി​ൽ സ്ഥാ​പി​ച്ച ഇ​രു​മ്പ് ദ​ണ്ഡു​ക​ൾ പ​താ​ൽ എ​ക്സ്പ്ര​സി​ന്‍റെ എ​ൻ​ജി​നി​ൽ കു​ടു​ങ്ങി തീ​പ്പൊ​രി​യു​ണ്ടാ​യി. ഇ​ത് ക​ണ്ട ഗേ​റ്റ്മാ​ൻ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ലോ​ക്കോ പൈ​ല​റ്റ് ട്രെ​യി​ൻ നി​ർ​ത്തി​യ​തി​നാ​ലാ​ണ് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

ട്രാക്കിൽ ഇരുമ്പ് ദണ്ഡുകൾ സ്ഥാപിച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ചതായി ദൽവാര റെയിൽവേ സ്റ്റേഷൻ മാസ്റ്റർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ സംഭവം നടന്ന പാളത്തിനു സമീപം റെയിൽവേ ജീവനക്കാർ നിരവധി ഇരുമ്പ് ദണ്ഡുകളും മറ്റും സൂക്ഷിക്കുന്ന സ്ഥലമുണ്ടെന്ന് കണ്ടെത്തി. സത്യം യാദവ് (32) എന്നയാൾ അവിടെ നിന്ന് ഇരുമ്പ് ദണ്ഡുകൾ മോഷ്ടിച്ച് മറ്റ് സ്ഥലങ്ങളിൽ വിൽക്കുന്നത് പതിവായിരുന്നു.

യാദവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച ഇരുമ്പ് ദണ്ഡുകളും മറ്റ് സാധനങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ചോദ്യംചെയ്യലിൽ യാദവ് വ്യാഴാഴ്ച രാത്രി ഇരുമ്പു ദണ്ഡുകൾ മോഷ്ടിച്ച് റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടയിൽ പെട്ടന്ന് ട്രെയിൻ വരുന്നതു ശ്രദ്ധയിൽ പെട്ടപ്പോൾ ഇരുമ്പ് ദണ്ഡുകൾ റെയിൽവേ ട്രാക്കിലേക്ക് എറിഞ്ഞ് ഓടുകയായിരുന്നെന്ന് പൊലീസിന് മൊഴി നൽകി. സമാന സംഭവങ്ങൾ മുൻപും നടന്നതായി പൊലീസ് പറഞ്ഞു.