വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
തലസ്ഥാന നഗരമായ വെല്ലിംഗ്ടണ്ണിന് സമീപം 33 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. പ്രാദേശിക സമയം ഒക്ടോബർ ആറിന് രാവിലെ അഞ്ച് മണിയോടെയാണ് ഭൂചലനമുണ്ടായത്.
മേഖലയിലുള്ള 37,000 പേർക്ക് ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടെന്നാണ് വിവരം. ഉറക്കത്തിലായിരുന്ന ജനങ്ങൾ പലരും പ്രകമ്പനം അറിഞ്ഞ് ഞെട്ടിയെഴുന്നേൽക്കുകയും പരിഭ്രാന്തരാവുകയും ചെയ്തു.