World

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

തലസ്ഥാന നഗരമായ വെല്ലിം​ഗ്ടണ്ണിന് സമീപം 33 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. പ്രാദേശിക സമയം ഒക്ടോബർ ആറിന് രാവിലെ അഞ്ച് മണിയോടെയാണ് ഭൂചലനമുണ്ടായത്.

മേഖലയിലുള്ള 37,000 പേർക്ക് ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടെന്നാണ് വിവരം. ഉറക്കത്തിലായിരുന്ന ജനങ്ങൾ പലരും പ്രകമ്പനം അറിഞ്ഞ് ഞെട്ടിയെഴുന്നേൽക്കുകയും പരിഭ്രാന്തരാവുകയും ചെയ്തു.