അരിപ്പൊടിയും എള്ളും ചേർത്ത് വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഹെൽത്തി സ്നാക്ക് തയ്യാറാക്കാം വീട്ടിൽ തന്നെ.
ചേരുവകൾ
- അരിപ്പൊടി- 1/2 കപ്പ്
- എള്ള്- 1/2 കപ്പ്
- തേങ്ങ- 1/2 കപ്പ്
- ശർക്കര- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി വറുത്തെടുത്ത് പൊടിച്ചത് ഒരു പാത്രത്തിലെടുക്കുക. കറുത്ത എള്ളും വറുത്ത് പൊടിക്കുക. ശേഷം ഇവ രണ്ടും ഒരുമിച്ചു ചേർത്തിളക്കി യോജിപ്പിക്കുക. അതിലേയ്ക്ക് തേങ്ങ ചിരകിയത് അരകപ്പ് ചേർക്കുക. മധുരത്തിനനുസരിച്ച് ശർക്കര പൊടിച്ചതു ചേർത്തിളക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് ഉരുട്ടിയെടുക്കുക. ഇതിലേയ്ക്ക് ആവശ്യമെങ്കിൽ നിലക്കടലയോ മറ്റ് നട്സോ ചേർത്ത് ഉരുട്ടാം. ഇഷ്ടം പോലെ കഴിക്കാം.
STORY HIGHLIGHT: ariyunda snack instant recipe