Recipe

തട്ടുകടയിലെ അതേ രുചിയിൽ മുളക് ബജ്ജി തയ്യാറാക്കാം – Chilli Bajji

കട്ടന്‍ ചായയോടൊപ്പം മുളകു ബജിയുണ്ടാക്കി നോക്കിയാലോ? വളരെ എളുപ്പത്തിലുണ്ടാക്കാവുന്ന നാലുമണി പലഹാരമാണിത്.

ചേരുവകൾ

  • ബജി മുളക്- 10 എണ്ണം
  • കടല മാവ് – 1 കപ്പ്
  • അരിപൊടി – 2 ടേബിള്‍ സ്പൂണ്‍
  • കാശ്മീരി മുളക് പൊടി- 2 ടേബിള്‍ സ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – പാകത്തിന്
  • മഞ്ഞള്‍ പൊടി- 1/4 ടേബിള്‍ സ്പൂണ്‍
  • കായ പൊടി – ഒരു നുള്ള്
  • വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 1/2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്നവിധം

മുളക് മുക്കിപ്പൊരിക്കുന്നതിനായി കടല മാവ്, അരിപൊടി, കാശ്മീരി മുളക് പൊടി, ഉപ്പ്, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, മഞ്ഞള്‍ പൊടി, കായ പൊടി എന്നിവ വെള്ളം ചേര്‍ത്ത് കട്ടിയില്‍ കലക്കിയെടുക്കുക. ശേഷം ബജ്ജി മുളക് നടുവേ മുറിക്കുക. ശേഷം ഒരു കടായിയില്‍ എണ്ണ ചൂടാക്കി തയാറാക്കിവെച്ച ബജി മുളക് ഓരോന്നായി മാവില്‍ മുക്കി പൊരിച്ചെടുക്കാം.

STORY HIGHLIGHT: Chilli Bajji