ഹെല്‍ത്തി ഡയറ്റ് പിന്തുടരുന്ന എല്ലാവരും മെനുവില്‍ ഉള്‍പ്പെടുന്ന ഒന്നാണ് സാലഡ്. ആരോഗ്യം നിലനിർത്താൻ തയ്യാറാക്കാം ഈ റോയല്‍ സാലഡ്.
ചേരുവകൾ
- ലെറ്റിയൂസ്- ഒന്ന്
- ചിക്കന്‍ വറുത്തത്- 70 ഗ്രാം
- പാമെസാന് ചീസ്- 20 ഗ്രാം
- സീസര്‍ സാലഡ് ഡ്രസ്സിങ്- 30 ഗ്രാം
- ഉപ്പ്- ആവശ്യത്തിന്
- കുരുമുളക്- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
ലെറ്റിയൂസ് ഇലകള്‍ അടര്‍ത്തിമാറ്റി വെയ്ക്കുക. വറുത്ത ചിക്കന്‍ ചെറുതായി മുറിക്കണം. ഒരു ബൗളില്‍ ലെറ്റിയൂസ് ഇലകളും ചിക്കനും എടുത്ത് അതിലേക്ക് സാലഡ് ഡ്രസ്സിങ് ചേര്‍ത്ത് ഇളക്കിയെടുക്കുക. ആവശ്യത്തിന് ഉപ്പും മുളകും ചേര്‍ത്ത് പാമെസാന് ചീസിനൊപ്പം വിളമ്പാം.
STORY HIGHLIGHT: caesar salad