മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയായിരുന്നു മൈഥിലി. മൈഥിലിയുടെ മികച്ച പ്രകടനങ്ങള്‍ പല സിനിമയിലും പ്രേക്ഷകര്‍ കണ്ടതാണ്. ഇപ്പോള്‍ ഇതാ വിവാഹത്തിന് ശേഷം ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. മലയാള സിനിമയിലെ സമകാലിക പ്രശ്നങ്ങളെക്കുറിച്ച് താരം സംസാരിച്ച ഒരു അഭിമുഖം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിഘട്ടങ്ങളെക്കുറിച്ച് മൈഥിലിയുടെ അഭിപ്രായം ഇങ്ങനെയാണ്;
‘ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങള്‍ മലയാള സിനിമയില്‍ മാത്രമാണോ ഉള്ളത്? തമിഴില്‍ ഇല്ലേ.. തെലുങ്കില്‍ ഇല്ലേ.. ഹിന്ദിയില്‍ ഇല്ലേ. ഇനി സിനിമയ്ക്ക് പുറത്തും ഉണ്ട്. എല്ലാ മേഖലകളിലും ഉണ്ട്. അപ്പോള്‍ അത് പുറത്തു വരട്ടെ. എല്ലാ കാര്യങ്ങളും പുറത്തു വരട്ടെ. ഓപ്പണ്‍ ആകട്ടെ. കലങ്ങി തെളിയട്ടെ. ചുറ്റും ചോദ്യചിഹ്നങ്ങളാണ്, അതുകൊണ്ട് നമുക്ക് എന്ത് വിശ്വസിക്കണം, എന്ത് വിശ്വസിക്കരുത് എന്നുള്ള കാര്യം നമുക്ക് പോലും മനസ്സിലാകാത്ത ഒരു അവസ്ഥയില്‍ നില്ക്കുന്ന ഒരു സമയമാണ്. എനിക്ക് ഒന്നും പറയാനില്ല കാരണം ഞാന്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ ബുള്ളിങ്ങിന് ഇരയായിട്ടുള്ള ഒരു പെണ്‍കുട്ടിയാണ്. ഏറ്റവും കൂടുതല്‍… കാരണം എങ്ങോട്ട് തിരിഞ്ഞാലും.. അങ്ങോട്ട് തിരിഞ്ഞാലും, ഇങ്ങോട്ട് തിരിഞ്ഞാലും. അപ്പോള്‍ ഈ സോഷ്യല്‍ മീഡിയ ആളുകള്‍ എനിക്കൊരു ഫാമിലി ഉണ്ടെന്നോ ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ.
എനിക്കൊരു കുടുംബമുണ്ടെന്ന് ആരും ആലോചിച്ചിട്ടില്ലല്ലോ.അന്ന് ആരും കൂടെ നിന്നിട്ടില്ല. ഇന്നും ആരും കൂടെ നില്ക്കുന്നില്ല. ഇപ്പോഴും ഞാന്‍ ഒറ്റയ്ക്കാണ് ഫൈറ്റ് ചെയ്ത് മുന്നോട്ടുപോകുന്നത്. ഞാന്‍ ഇപ്പോഴും ഒറ്റയ്ക്ക് തന്നെയാണ് മുന്നോട്ടു പോരാടുന്നത്. ഒരു അസോസിയേഷന് പോലും കൂടെ നിന്നിട്ടില്ല. ഒരാളും ഇല്ല, അതിന്റെ ആവശ്യമില്ല. എന്റെ വിവാഹം പോലും വിറ്റു കാശ് ആക്കിയവര്‍ ഉണ്ട്. അപ്പോള്‍ ആരാണ് ശരിക്കുമുള്ള പ്രതികള്‍. എന്നുള്ളതാണ് എനിക്ക് മനസ്സിലാകാത്തത് നമ്മള് ആരെയൊക്കെ പ്രതിക്കൂട്ടില്‍ നിര്‍ത്തും ആരൊക്കെ ആയിരിക്കും പ്രതികള്‍ സോഷ്യല്‍ മീഡിയ ഒരു സൈഡില്‍ പ്രതിക്കൂട്ടില്‍ നില്ക്കാന് റെഡിയായിട്ട് നില്‍ക്കുകയാണ് അല്ലേ. എത്രയോ കാലം മുതല്‍ ഏത് ടൈം മുതലാണ് ഞാന്‍ വേട്ടയാടപ്പെട്ടത്. ഞാനത് ഓവര്‍കം ചെയ്തു. നമുക്ക് നമ്മള് മാത്രമേ ഉള്ളൂ. എന്തൊക്കെ ട്രോമാസ് വന്നാലും എന്തൊക്കെ കാര്യങ്ങള്‍ വന്നാലും നമ്മള് തന്നെ അതിനെ ഓവര്‍കം ചെയ്തേ പറ്റൂ. മറ്റ് ആര്‍ക്കും അതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല.
നമ്മള് തന്നെ കോണ്‍ഫിഡന്റ് ആയിട്ട് മുന്നോട്ട് പോയേ പറ്റൂ. നമുക്ക് ജീവിച്ചേ പറ്റു മുന്നോട്ട്. നമുക്ക് മുന്നോട്ടാണ് പോകേണ്ടത്. അപ്പോള്‍ തിരിഞ്ഞു നോക്കി അല്ലല്ലോ നടക്കേണ്ടത്. അങ്ങനെ പോയാല്‍ തലയും കുത്തി വീഴും. അതുകൊണ്ട് നമുക്ക് മുന്നോട്ടുതന്നെ പോകാം. ഇത്രയും ആള്ക്കാര് എന്നെ ഇത്രത്തോളം സ്നേഹിക്കുന്നുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍, നിങ്ങള്‍ തിരിച്ചു വരണം എന്ന് അവര്‍ പറയുമ്പോള്‍ എനിക്ക് ഉണ്ടാകുന്ന ഒരു എനര്‍ജി ഉണ്ട്. ഞാന്‍ എത്ര ഡൗണ്‍ ആയിരുന്നപ്പോഴും എനിക്ക് അവര്‍ ആ സപ്പോര്‍ട്ട് തന്നിട്ടുണ്ട്. അതുതന്നെയാണ് എന്റെ ഏറ്റവും കൂടുതല്‍ ഇന്സ്പിറേഷന്. അവരാണ് ശരിക്കും എന്റെ ഇന്സ്പിറേഷന്. എനിക്ക് ബാക്കിയുള്ള ഒരു രീതിയിലുള്ള സപ്പോര്‍ട്ടും ഞാന്‍ അക്സെപ്റ്റ് ചെയ്യുന്നുമില്ല. ആരുടെ കൈയ്യില്‍ നിന്നും.
എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ സോഷ്യല്‍ മീഡിയയിലൂടെ നമ്മളെ അടിച്ചമര്‍ത്തുകയായിരുന്നു എന്നാണ് എനിക്ക് മനസ്സിലായത്. എല്ലാ മാധ്യമങ്ങളെയും ഞാന്‍ പറയുന്നില്ല, അതിനായിട്ട് ഇറങ്ങിത്തിരിച്ചിരിക്കുന്ന കുറെ ആള്ക്കാര് ഉണ്ടല്ലോ, അപ്പോള്‍ ഇവരുടെയൊക്കെ പേരില്‍ നമ്മള് കേസ് ഒക്കെ കൊടുത്ത്.. നമുക്ക് എത്ര കൊടുക്കാന്‍ പറ്റും. എനിക്ക് തോന്നുന്നു ഞാന്‍ ഒരു പത്തിരുപത് കേസ് എങ്കിലും കൊടുത്തിട്ടുണ്ടാകും. നമ്മുടെ നാട്ടിലെ നിയമങ്ങള്‍ക്ക് പരിമിതികളുണ്ട്.
കേസുകള്‍ വിജയിച്ചിട്ടില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല, കഴിഞ്ഞ ദിവസം ഒരു കോടതിയില്‍ നിന്ന് വിളിച്ചിട്ട് ഇതുപോലെ ഏതോ ഒരു ചാനല്‍ മോശമായിട്ട് ഇട്ടത് എനിക്ക് തന്നെ ഓര്‍മ്മയില്ല.. ഏതാണ് ആ ചാനല്‍ എന്നത്. അത്രയും ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്. അപ്പോള്‍ അവര്‍ പറഞ്ഞു എന്നോട്, എങ്ങനെയെങ്കിലും ഇതില്‍നിന്ന് ഒഴിവാക്കി തരണമെന്ന്. അവരുടെ വക്കീലാണ് എന്നെ വിളിക്കുന്നത്. ഞാന്‍ പറഞ്ഞു എനിക്ക് മനസ്സിലായില്ല ഏത് കേസിനെ കുറിച്ചാണ് എന്ന്. അപ്പോള്‍ അവര്‍ പറഞ്ഞു, ഞാന്‍ വേറെ ഒന്നും ചെയ്തിട്ടില്ല… ഞാന്‍ കട്ട് ആന്‍ഡ് കോപ്പി പേസ്റ്റ് മാത്രമേ ചെയ്തിട്ടുള്ളൂ എന്ന്. അതായത് ഒരാള്‍ ഇട്ടത് മറ്റൊരാള്‍ എടുത്ത് കട്ട് കോപ്പി പേസ്റ്റ് ചെയ്തിട്ടുള്ളൂ എന്ന്. അവിടെയും കണ്ടോട്ടെ എന്ന്. എന്താണ് ഒരാളുടെ മാനസികാവസ്ഥ എന്താണ് എന്ന് പോലും അവര്‍ക്ക് ധാരണയില്ല.’, മൈഥിലി പറഞ്ഞു.
story highlights: Actress Mythili about malayalam cinema